Fire | മട്ടാഞ്ചേരിയില്‍ വന്‍ തീപ്പിടിത്തം; പഴക്കടകളും ഓടോ റിക്ഷയും കത്തിനശിച്ചു
Aug 5, 2023, 14:52 IST
എറണാകുളം: (www.kvartha.com) മട്ടാഞ്ചേരിയില്‍ വന്‍ തീപ്പിടിത്തം. പാലസ് റോഡില്‍ ശനിയാഴ്ച പുലര്‍ചെ 1.30 നാണ് തീപ്പിടിത്തമുണ്ടായത്. രണ്ടുപേരുടെ ഉടമസ്ഥതയിലുള്ള ഏഴ് പഴക്കടകളും ഒരു ഓടോ റിക്ഷയും കത്തിനശിച്ചു. നൗശാദ്, ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളും മഹീന്ദ്രന്‍ എന്നയാളുടെ വാഹനവുമാണ് അഗ്‌നിക്കിരയായത്.
പ്രദേശവാസികളാണ് തീപ്പിടിത്തം ആദ്യം കണ്ടത്. ഇവര്‍ കട ഉടമകളെയും അഗ്‌നിരക്ഷാ സേനയെയും അറിയിക്കുകയായിരിക്കുന്നു. അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂനിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. പഴക്കടകളായത് കൊണ്ട് വൈക്കോലും കടലാസുകഷ്ണങ്ങളും ധാരാളം ഉണ്ടായതിനാല്‍ തീപ്പിടിത്തത്തിന്റെ വ്യാപ്തി കൂട്ടി.
അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നെന്നും, പഴങ്ങള്‍ക്ക് എല്ലാം വില കൂടിയ സമയത്താണ് തീപ്പിടിത്തമുണ്ടായതെന്നും കടയുടമകള്‍ പറഞ്ഞു. ഷോര്‍ട് സര്‍ക്യൂടാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇതില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.
Keywords: News, Kerala, Kerala-News, Local-News, Regional-News, Kochi, Fire, Mattancherry, Vegetable Shops, Auto, Kochi: Fire in Mattancherry Vegetable shops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.