Police | ലഹരി നല്‍കിയതിന് ശേഷമാണോ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന കാര്യം പരിശോധിക്കും, 'പീഡനത്തിന് ഒത്താശ ചെയ്തത് അതിജീവിതയുടെ സുഹൃത്ത്'; കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്ന സംഭവത്തില്‍ പ്രതികരണവുമായി സിറ്റി പൊലീസ് കമിഷണര്‍
Nov 19, 2022, 15:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) നഗരത്തില്‍ ഓടുന്ന കാറില്‍ കാസര്‍കോട് സ്വദേശിനിയായ 19കാരി മോഡലിനെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സൗത് പൊലീസ് കസ്റ്റഡിയിലെടുത്ത നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി സിറ്റി പൊലീസ് കമിഷണര്‍ സി എച് നാഗരാജു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബലാത്സംഗത്തിന് ഒത്താശ ചെയ്തത് അതിജീവിതയുടെ രാജസ്താന്‍ സ്വദേശിനിയായ സുഹൃത്ത് ആണെന്നും പ്രതികളും അതിജീവിതയും സുഹൃത്തുക്കളായിരുന്നോ, തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്നും കമിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിറ്റി കമിഷണറുടെ വാക്കുകള്‍:
ലഹരി നല്‍കിയതിനു ശേഷമാണോ 19കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന കാര്യം പരിശോധിക്കും. ബലാത്സംഗക്കേസുകളില്‍ ലഹരിയുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നു. പ്രതികള്‍ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ അതിജീവിതയുടെ സുഹൃത്തും രാജസ്ഥസ്താന്‍ സ്വദേശിനിയുമായ ഡിംപിള്‍ ലാമ്പ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രിയാണു സംഭവമുണ്ടായത്. രാത്രി എട്ടരയ്ക്ക് അറ്റ്‌ലാന്റിസ് ജന്‍ക്ഷനിലുള്ള ബാറില്‍ രാജസ്താന്‍ സ്വദേശിയായ വനിത മോഡലിനൊപ്പമാണ് കാസര്‍കോട് സ്വദേശിനിയെത്തിയത്. നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറില്‍ വച്ച് കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കള്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും ഭയം കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും പ്രതികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും മോഡല്‍ മൊഴി നല്‍കിയിരുന്നു.
Keywords: Kochi city police commissioner about gang molest case, Kochi, Molestation, Trending, Police, Complaint, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

