Chemical Leak | കൊച്ചി നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോര്‍ച; കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളില്‍ രൂക്ഷഗന്ധം; പലര്‍ക്കും ദേഹാസ്വാസ്ഥ്യം; അപകടസാധ്യതയില്ലെന്ന് കംപനി അധികൃതര്‍
Apr 1, 2023, 07:58 IST
കൊച്ചി: (www.kvartha.com) നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോര്‍ച. അദാനി കംപനിയുടെ സിറ്റി ഗ്യാസ് പൈപുകളില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. ഇതേത്തുടര്‍ന്നാണ് വാതക ചോര്‍ച റിപോര്‍ട് ചെയ്തിരിക്കുന്നത്. കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപുകളിലാണ് ചോര്‍ച കണ്ടെത്തിയിരിക്കുന്നത്.
ഇടപ്പള്ളി, കാക്കനാട്, കളമശേരി, കുസാറ്റ് ഭാഗങ്ങളില്‍ വാതക ചോര്‍ച മൂലം ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. ചോര്‍ച അപകടകരമല്ലെന്നാണ് അധികൃതരുടെ നിഗമനം. പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പടര്‍ന്നതോടെ രാത്രി പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നാണ് വിവരം.
പാചകവാതകത്തിന് ഗന്ധം നല്‍കുന്ന ടെര്‍ട് ബ്യൂടൈല്‍ മെര്‍കപ്റ്റണ്‍ ആണ് ചോര്‍ന്നത്. രൂക്ഷഗന്ധം ഒഴിച്ചാല്‍ മറ്റ് അപകടസാധ്യതയില്ലെന്ന് കംപനി അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ചോര്‍ച ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: News, Kerala, State, Top-Headlines, Accident, Health, Kochi: Chemical leak in Adani Company's gas pipeline
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.