Booked | 'ആത്മഹത്യാശ്രമം'; അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ അലന്‍ ശുഐബിനെതിരെ പൊലീസ് കേസെടുത്തു
Nov 9, 2023, 08:57 IST
ADVERTISEMENT
കൊച്ചി: (KVARTHA) പന്തീരാങ്കാവ് യു എ പി എ കേസ് പ്രതിയായ അലന്‍ ശുഐബിനെതിരെ ആത്മഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു. കൊച്ചി സണ്‍ റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലന്‍ ശുഐബ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ബുധനാഴ്ചയാണ് (08.11.2023) കൊച്ചിയിലെ ഫ്‌ളാറ്റില്‍ അവശനിലയില്‍ കണ്ടെത്തിയ അലന്‍ ശുഐബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച് അവശനിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അലന്റേത് ആത്മഹത്യാശ്രമം ആണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അലന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശങ്ങള്‍ ലഭിച്ചതായും അതില്‍ തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും സന്ദേശത്തില്‍ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.