ബ്ലാക്ക് മെയിലിംഗ് കേസ്; സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയ മുഖ്യപ്രതി റഫീഖിന്റെ ഭാര്യാ സഹോദരന്‍ പിടിയില്‍; തന്നെയും സഹോദരനേയും റഫീഖ് ചതിച്ചതാണെന്ന് ഭാര്യ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 02.07.2020) ബ്ലാക്ക് മെയിലിംഗ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി. ചതിയില്‍പെടുത്തിയ പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയ എറണാകുളം സ്വദേശി ഷമീലാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ റഫീഖിന്റെ ഭാര്യാസഹോദരനാണ് ഇയാള്‍.

ഇയാളില്‍ നിന്നും പണയം വെച്ച ഒന്‍പത് പവന്‍ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. യുവതികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണമാണ് പണയം വെച്ചത്. അതേസമയം ഷമീലിനെ തന്റെ ഭര്‍ത്താവും മുഖ്യപ്രതിയുമായ റഫീഖ് ചതിച്ചതാണെന്ന് ഭാര്യ കുറ്റപ്പെടുത്തി.

 ബ്ലാക്ക് മെയിലിംഗ് കേസ്; സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയ മുഖ്യപ്രതി റഫീഖിന്റെ ഭാര്യാ സഹോദരന്‍ പിടിയില്‍; തന്നെയും സഹോദരനേയും റഫീഖ് ചതിച്ചതാണെന്ന് ഭാര്യ

കളവ് സ്വര്‍ണമാണെന്ന് പറയാതെ പണയം വെക്കാന്‍ ഏല്‍പ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. റഫീഖ് തന്നെയും വഞ്ചിച്ചെന്നും ഭാര്യ പറഞ്ഞു. ഇവര്‍ റഫീഖിനെതിരെ നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഷംന കാസിമുമായുള്ള ഫോണ്‍ വിളിയുടെ പേരില്‍ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നുവെന്നും യുവതികളെ പറ്റിച്ച് കൈക്കലാക്കിയ പണം കൊണ്ട് റഫീഖ് ആഡംബര ജീവിതം നയിച്ചതായും ഇവര്‍ പറഞ്ഞു.

Keywords:  Kochi blackmailing case one more arrested with 72gram gold, Kochi, News, Trending, Blackmailing, Police, Arrested, Gold, Allegation, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia