Marriage | മിനിസ്‌ക്രീന്‍ നടന്‍ അശ്വിന്‍ വിവാഹിതനായി

 


കൊച്ചി: (www.kvartha.com) മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടന്‍ അശ്വിന്‍ വിവാഹിതനായി. ജിതയാണ് വധു. ഇപ്പോള്‍ നടന്‍ അശ്വിന്റെ വിവാഹ വീഡിയോയാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇനിമുതല്‍ അശ്വിന് കൂട്ടായി ജിതയുമുണ്ടാകുമെന്നാണ് വീഡിയോയ്ക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്. 

വളരെ ലളിതമായിട്ടായിരുന്നു അശ്വിന്റേയും ജിതയുടെയും വിവാഹം നടന്നത്. വിവാഹ വേഷത്തിലുള്ള ചിത്രം അശ്വിന്‍ തന്നെ പങ്കുവെച്ചിരുന്നു. ഇവരുടെ സേവ് ദി ഡേറ്റ് ചിത്രങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.. നിരവധി ആരാധകരാണ് സ്‌ക്രീനിലെ വിലന് ആശംസകള്‍ അറിയിക്കുന്നത്. സീരിയലിലെ നിരവധി താരങ്ങളും അശ്വിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തി.

ചെറുപ്പം മുതല്‍ക്കുതന്നെ അഭിനയത്തിനോടുള്ള പാഷനാണ് എന്‍ജിനീയറിങ് മേഖല പോലും വേണ്ടന്ന് വച്ചുകൊണ്ട് നിരന്തരമായി ഒഡിഷനില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് താരം പറയുന്നു. കുഞ്ഞുനാള്‍ മുതലേ താന്‍ അഭിനയിക്കാനുള്ള തന്റെ ഇഷ്ടം പ്രകടമാക്കാന്‍ ആരംഭിച്ചിരുന്നുവെന്ന് ഒരിക്കല്‍ അശ്വിന്‍ പറഞ്ഞിരുന്നു. നാടകത്തിലൂടെയാണ് കലാലോകത്ത് അശ്വിന്റെ തുടക്കം. ആ പരിചയമാണ് സീരിയല്‍ ഓഡിഷന് താരത്തില്‍ ആത്മവിശ്വാസമുണ്ടാക്കിയത്.


Marriage | മിനിസ്‌ക്രീന്‍ നടന്‍ അശ്വിന്‍ വിവാഹിതനായി


Keywords:  News, Kerala, Kerala-News, News-Malayalam, Kochi, Actor, Ashwin, Marriage, Video, Social Media, Kochi: Actor Ashwin gets married.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia