Meat Seized | 'കൊച്ചിയിലെ ഹോടെലുകളില്‍ വിതരണം ചെയ്യാനെത്തിച്ച 500 കിലോ അഴുകിയ ഇറച്ചിയും പഴകിയ എണ്ണയും പിടികൂടി'; പരിശോധന രൂക്ഷഗന്ധം ഉയര്‍ന്നതിന് പിന്നാലെ പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്; ഫുഡ് ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയേറെ മാംസം സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT




കൊച്ചി: (www.kvartha.com) കളമശ്ശേരിയില്‍ കൊച്ചിയിലെ ഹോടെലുകളില്‍ വിതരണം ചെയ്യാനെത്തിച്ച 500 കിലോ അഴുകിയ ഇറച്ചിയും 150 കിലോഗ്രാം പഴകിയ എണ്ണയും പിടികൂടിയതായി ആരോഗ്യവിഭാഗം. കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്യത്തിലായിരുന്നു പരിശോധന. 
Aster mims 04/11/2022

നഗരത്തിലെ വിവിധ ചെറുകിട ഹോടെലുകള്‍ക്കും തട്ടുകടകള്‍ക്കും ഷവര്‍മ, അല്‍ഫാം അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച മാംസം വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയില്‍നിന്നാണ് ഇറച്ചി പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നാണ് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നത് എന്നാണ് വിവരം. പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയിരുന്നുവെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. 

ഇവിടെനിന്നു മലിനമായ വെള്ളം പുറത്തേക്ക് ഒഴുകുകയും രൂക്ഷഗന്ധം ഉയരുകയും ചെയ്തതോടെ നാട്ടുകാര്‍ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പാലക്കാട് സ്വദേശി ജുനൈസിന്റേതാണ് സ്ഥാപനം. സ്ഥാപനത്തില്‍ അഞ്ച് ജീവനക്കാരുണ്ടായിരുന്നുവെങ്കിലും നടത്തിപ്പുകാര്‍ ആരും പരിശോധന നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഫുഡ് ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഇത് ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്കു കൊണ്ടു പോയിട്ടുണ്ട്. പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കുമെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആറ് മാസമായി ഈ സ്ഥാപനത്തില്‍ നിന്നും നഗരത്തിലെ വിവിധ ഹോടെലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്. രാവിലെയും ഇവിടെ നിന്നും കൊച്ചിയിലെ വിവിധ ഹോടെലുകളിലേക്ക് ഇറച്ചി കൊണ്ടു പോയിരുന്നുവെന്ന് ജീവനക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

Meat Seized | 'കൊച്ചിയിലെ ഹോടെലുകളില്‍ വിതരണം ചെയ്യാനെത്തിച്ച 500 കിലോ അഴുകിയ ഇറച്ചിയും പഴകിയ എണ്ണയും പിടികൂടി'; പരിശോധന രൂക്ഷഗന്ധം ഉയര്‍ന്നതിന് പിന്നാലെ പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്; ഫുഡ് ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയേറെ മാംസം സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍


കൈപ്പടമുകളില്‍ ഒരു പുരയിടത്തിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഫ്രീസറുകളില്‍ മാംസം സൂക്ഷിച്ചിരുന്നതെന്നും കെട്ടിടത്തിനു പുറത്തു തെങ്ങിന്‍ ചുവട്ടില്‍ വരെ ഫ്രീസറുകള്‍ വച്ചാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  News,Kerala,State,Kochi,Food,Top-Headlines,Seized,Hotel, Kochi: 500 Kg expired Meat seized from Kalamassery 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia