108 Ambulance | വീട്ടില്‍ പ്രസവിച്ച അസം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) വീട്ടില്‍ പ്രസവിച്ച അസം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ചൊവ്വാഴ്ച രാവിലെ അങ്കമാലി തുറവൂര്‍ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന 24കാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവവിവരം അറിഞ്ഞ പ്രദേശവാസികളാണ് ആശാ വര്‍കറെ സംഭവം അറിയിക്കുന്നത്. തുടര്‍ന്ന് ആശാ വര്‍കര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.
Aster mims 04/11/2022
ആംബുലന്‍സ് പൈലറ്റ് അമല്‍ പോള്‍, എമര്‍ജന്‍സി മെഡികല്‍ ടെക്‌നീഷ്യന്‍ സരിത സി ആര്‍ എന്നിവരാണ് അമ്മയ്ക്കും നവജാതശിശുവിനും സഹായവുമായെത്തിയത്. അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി സരിത ഇരുവര്‍ക്കും ആവശ്യമായ പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലന്‍സിലേക്ക് മാറ്റി ഇരുവരെയും ആലുവ താലൂക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

108 Ambulance | വീട്ടില്‍ പ്രസവിച്ച അസം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍
 


രാവിലെ എട്ടരയ്ക്ക് ആണ് വിവരം 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ സന്ദേശം അങ്കമാലി താലൂക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറിയെന്നും ജീവനക്കാര്‍ പറഞ്ഞു. തക്ക സയത്ത് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

108 Ambulance | വീട്ടില്‍ പ്രസവിച്ച അസം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍


Keywords: News, Kerala, Kerala-News, Kochi-News, Health-News, Kochi News, Kerala News, 108 Ambulance, Staff, Helped, Woman, Delivery, Baby, Home, Kochi: 108 Ambulance staff helped woman who delivered baby at home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia