Burn First Aid | പൊള്ളലേറ്റാല്‍ എന്താണ് ആദ്യം ചെയ്യേണ്ടത്? പ്രഥമ ശുശ്രൂഷയെ കുറിച്ച് അറിയാം!

 


കൊച്ചി: (KVARTHA) അപകടങ്ങള്‍ സംഭവിച്ചാല്‍ ആദ്യം ചെയ്യേണ്ടത് പ്രഥമ ശുശ്രൂഷ നല്‍കുക എന്നതാണ്. വീട്ടിലായാലും പുറത്തുവച്ചായാലും ഇത് നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലരും ഇത് ശരിയായ സമയത്ത് നല്‍കുന്നില്ല എന്നുതന്നെ പറയാം. ഇത് രോഗിയുടെ നില തന്നെ ഗുരുതരമാക്കുന്നു.

ഉദാഹരണത്തിന് ഒരാള്‍ക്ക് പൊള്ളലേറ്റാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അടുക്കളയില്‍ ചെലവഴിക്കുന്നതിനാല്‍ സ്ത്രീകള്‍ക്കായിരിക്കും മിക്കവാറും പൊള്ളലുകള്‍ ഏല്‍ക്കുന്നത്. മറ്റ് തൊഴിലിടങ്ങളിലും പൊള്ളല്‍ സംഭവിക്കാം. പലരും തീപ്പൊള്ളല്‍ ഏറ്റാല്‍ ആദ്യം ചെയ്യുന്നത് ടൂത് പേസ്റ്റ് പൊള്ളിയ ഭാഗത്ത് തേക്കുകയാണ്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Burn First Aid | പൊള്ളലേറ്റാല്‍ എന്താണ് ആദ്യം ചെയ്യേണ്ടത്? പ്രഥമ ശുശ്രൂഷയെ കുറിച്ച് അറിയാം!
 

അത് മുറിവുണങ്ങുന്നതിന് കാലതാമസം വരുത്തുകയാണ് ചെയ്യുന്നത്. പൊള്ളലേറ്റിടത്ത് മറ്റൊന്നും പുരട്ടിയില്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പേസ്റ്റ് ഒരു കാരണവശാലും പുരട്ടരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഏറ്റവും ആദ്യം പൊള്ളലേറ്റ ഭാഗം പൈപ്പു വെള്ളത്തില്‍ (ഒഴുക്കു വെള്ളത്തില്‍) കഴുകുക എന്നതാണ് പ്രഥമ ശുശ്രൂഷ. വേദന കുറയുന്നതു വരെ വെള്ളമൊഴിക്കാവുന്നതാണ്.

പൊള്ളല്‍ മൂലമുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്. ആസിഡ്, ആല്‍കലി എന്നിവ ദേഹത്തോ കണ്ണിലോ വീണ് പൊള്ളലേറ്റാലും വെള്ളം ധാരധാരയായി ഒഴിക്കുന്നതു നല്ലതാണ്. എന്നാല്‍ തണുത്ത വെള്ളമോ ഐസ് കട്ടകളോ ഉപയോഗിക്കാന്‍ പാടില്ല. വൈദ്യുതി മൂലമുണ്ടാകുന്ന എല്ലാ പൊള്ളലുകളും നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്കു വിധേയമാക്കണം.

ഓയില്‍മെന്റ് പുരട്ടുക എന്നത് പിന്നീട് വരുന്ന കാര്യമാണ്. ഓയില്‍മെന്റ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം പുരട്ടാവുന്നതാണ്. പൊള്ളലേറ്റ സ്ഥലത്ത് തേന്‍ പുരട്ടുന്നതും നല്ലതാണ്. പൊള്ളല്‍ വളരെ അധികമുണ്ടെങ്കില്‍ അടിയന്തരമായി ഡോക്ടറെ സമീപിക്കേണ്ടതാണ്.

Keywords: Knows first aid for burns, Kochi, News, First Aid, Burn, Water, Treatment, Warning, Health, Health Tips, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia