ഇങ്ങനെതന്നെ വേണം ഉത്തരേന്ത്യയില്‍ ലീഗ് വളര്‍ത്താന്‍; ഇ ടിയുടെ പോസ്റ്റില്‍ അതിന്റെ ആത്മാവുണ്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.07.2017) ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രാഷ്ട്രീയമായും സംഘടനാപരമായും ശക്തമല്ലാത്ത കേരളത്തിനു പുറത്ത്, പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമങ്ങളില്‍ മുന്‍തൂക്കം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്. സംഘ്പരിവാറിന്റെ വര്‍ഗീയ ഫാസിസത്തിനെതിരെ ന്യൂനപക്ഷങ്ങളെയും ദളിതുകളെയും സംഘടിപ്പിക്കാന്‍ വെറും രാഷ്ട്രീയം പറയുന്നതിനേക്കാള്‍ ഫലപ്രദം അതാണെന്ന് നേതൃത്വം തിരിച്ചറിയുന്നുവെന്നതിന്റെ സൂചനയാണ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മുസ്‌ലിം ലീഗിനെ സജീവമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം ലീഗ് ദേശീയ തല പരിപാടികള്‍ അള്ളാഹുവിന്റെ സഹായത്താല്‍ വേഗതത്തില്‍ പുരോഗമിച്ച് വരികയാണെന്നും മുസഫര്‍ നഗറില്‍ നമ്മള്‍ നിര്‍മ്മിച്ചു നല്‍കിയ ആശ്വാസ ഭവനങ്ങള്‍ക്ക് ശേഷം പരിശുദ്ധ റമദാനില്‍ ഉത്തേരേന്ത്യന്‍ ഗ്രാമങ്ങളില്‍ വീടുകള്‍ കയറി നല്‍കിയ 3000ത്തോളം റമദാന്‍ കിറ്റുകള്‍ രണ്ട് കൈ നീട്ടി വാങ്ങിയ ഗ്രാമവാസികള്‍ മുസ്‌ലിം ലീഗിനെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നത് പോലെയായിരുന്നു അനുഭവപ്പെട്ടതെന്നും അദ്ദേഹം കുറിക്കുന്നു.

 ഇങ്ങനെതന്നെ വേണം ഉത്തരേന്ത്യയില്‍ ലീഗ് വളര്‍ത്താന്‍; ഇ ടിയുടെ പോസ്റ്റില്‍ അതിന്റെ ആത്മാവുണ്ട്

പല ഗ്രാമങ്ങളിലും മുസ്‌ലിം ലീഗ് ഗ്രാമകമ്മിറ്റികള്‍ വരെയുണ്ടാക്കി നമ്മോടൊപ്പം ചേരാമെന്ന് പറയുകയുണ്ടായി എന്നും ഇ ടി. ഏതായാലും ഇത്രയും കാലം കേരളത്തിലും പ്രത്യേകിച്ചും മലബാറിലും ഒതുങ്ങിനിന്ന ലീഗിന് ദേശീയ പാര്‍ട്ടിയെന്ന പേര് കടലാസില്‍ മാത്രം പോരെന്നു തീരുമാനിച്ചതു പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനം, ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ദുരിതബാധിത ജീവിതങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ലീഗ് തീരുമാനിച്ചിരിക്കുന്നു എന്നതാണ്.

 ഇങ്ങനെതന്നെ വേണം ഉത്തരേന്ത്യയില്‍ ലീഗ് വളര്‍ത്താന്‍; ഇ ടിയുടെ പോസ്റ്റില്‍ അതിന്റെ ആത്മാവുണ്ട്

അതിനു പകരം അവിടെപ്പോയി മൈക്കുകെട്ടി നരേന്ദ്ര മോഡിയെ നാലു ചീത്ത വിളിച്ച് ആത്മസംതൃപ്തി നേടി മടങ്ങുകയാണ് ചെയ്തിരുന്നതെങ്കില്‍ ആ പാവങ്ങളുടെ ജീവിതം കൂടുതല്‍ കുഴപ്പത്തിലായേനേ. അവരുടെ കൂടെ നില്‍ക്കുകയാണ് ഇപ്പോള്‍ ലീഗ്. അതാണു കാര്യം.

ഇ ടിയുടെ പോസ്റ്റിന്റെ ബാക്കി ഭാഗങ്ങളിലേക്ക്:

'അതിലേറെ ആവേശവും ആശ്ചര്യവും തോന്നിയത് ഝാര്‍ഘണ്ടിലെ ഗിരിഡി, ജംധാര, ധന്‍ബാദ് എന്നീ ജില്ലകളിലെ പിന്നോക്ക ഗ്രാമങ്ങളായ ഗാണ്ടെ, കൊരിഡി, ബഡ്ഗുണ്ട്, പഞ്ച്‌മോറിയ, കൊറിയാദ്, ദജ്ഗുണ്ട, രാജാബിട്ട, ലച്ചൂടി, ലക്‌നൂടി, ലകംപൂര്‍, മോസലച്ചൂടി, നായകിടി(ദളിത്) എന്നിവിടങ്ങളില്‍ റിലീഫ് പ്രവര്‍ത്തകരെത്തിയപ്പോഴുണ്ടായ അവസ്ഥകളാണ്.

എല്ലായിടത്തും പ്രധാന വിഷയം കുടിവെള്ളമില്ല എന്നതാണ്. രണ്ട് - രണ്ടര കിലോമീറ്ററോളം നടന്ന് പോയി വറ്റി വരളാനായതും മലിനമായതുമായ പുഴയില്‍ നിന്നാണവര്‍ വെള്ളം കൊണ്ടുവരുന്നത്. ഈ നീറിപ്പുകയുന്ന അവസ്ഥയിലേക്കാണ് മുസ്‌ലിം ലീഗ് റിലീഫ് പ്രവര്‍ത്തകര്‍ എത്തുന്നത്. അവര്‍ക്ക് അത്യാവശ്യമായി കുടിവെള്ളം ലഭിക്കുന്നതിനായി ഒരു ഗ്രാമത്തില്‍ ഒരു ലക്ഷത്തോളം രൂപ ചിലവ് വരുന്ന ഒരു കുഴല്‍കിണര്‍ എന്ന നിലയില്‍ ഒരു വലിയ പദ്ധതി മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിക്ക് മുമ്പാകെ റിലീഫ് പ്രവര്‍ത്തകര്‍ ബോധിപ്പിക്കുകയും ഇതിന്റെയടിസ്ഥാനത്തില്‍ ഞാന്‍ എന്റെ ഫേസ്ബുക്ക് പേജിലും നമ്മുടെ ചന്ദ്രികയിലും കുറിപ്പിടുകയുണ്ടായി.. വളരെ ആവേശപൂര്‍വമായ പ്രതികരണമായിരുന്നു ലഭിച്ചത്. അള്ളാഹു അര്‍ഹമായ പ്രതിഫലം എല്ലാവര്‍ക്കും നല്‍കട്ടെ..

കോഡൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നല്‍കിയ 1,26,000 രൂപയും മറ്റു സഹൃദയര്‍ തന്ന ഒരു ലക്ഷം രൂപയുമടക്കം 2,30,000 രൂപയുമായി കുഴല്‍കിണര്‍ നിര്‍മ്മാണങ്ങള്‍ക്ക് തുടക്കമായി. എട്ട് കുഴല്‍കിണറുകള്‍ ഇതിനകം പൂര്‍ത്തിയായി. ബാക്കി തുക ഇനി ലഭിക്കാനുണ്ട്. പ്രതീക്ഷിച്ചതിലും വേഗം പല ഗ്രാമങ്ങളിലും വെള്ളം കാണാനിടയായത് കുഴല്‍ കിണറുകളുടെ ചിലവിലും കാര്യമായ വ്യത്യാസമുണ്ടായി.

പല കിണറുകള്‍ക്കും 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ചിലവ് വരുന്നത്. എല്ലാ ഗ്രാമങ്ങളിലും മുസ്‌ലിം ലീഗ് കമ്മിറ്റികള്‍ രൂപീകരിച്ച് കമ്മിറ്റിക്ക് കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രണ്ട് ദളിത് ലീഗ് കമ്മിറ്റികളും ഒരു ആദിവാസി ലീഗ് കമ്മിറ്റിയടക്കം 20ഓളം മുസ്‌ലിം ലീഗ് കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു ഇതിനകം.

വലിയ സ്വീകാര്യതയാണ് മുസ്‌ലിം ലീഗിന് ഝാര്‍ഘണ്ടിലെ പിന്നോക്ക ഗ്രാമങ്ങളില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. 2017 ആഗസ്ത് ആദ്യത്തില്‍ പൂര്‍ത്തിയായ കുഴല്‍ കിണറുകളുടെ വിതരണം നടക്കുകയാണ്. സഹൃദയരായ എല്ലാവരേയും അതിലേക്ക് ക്ഷണിക്കുകയുമാണ്. കല്‍ക്കത്ത വഴി ധന്‍ബാദ്/മധുപൂര്‍ എന്ന റയില്‍വേ സ്‌റ്റേഷനിലെത്തി 50ഓളം കി.മീ. റോഡ് മാര്‍ഗം യാത്ര ചെയ്താല്‍ നമ്മുടെ ഗ്രാമങ്ങളിലെത്താം..

ഈ സംരംഭത്തില്‍ പങ്കാളികളാവാന്‍ ആഗ്രഹിക്കുന്നവര്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി റിലീഫ് എക്കൗണ്ട് ഉപയോഗിക്കുക.'


Also Read:
കോഴിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി; കാസര്‍കോട് സ്വദേശി പിടിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Know about Muslim League functioning in North Indian Villeges, Thiruvananthapuram, News, Politics, Facebook, Post, Muslim-League, Criticism, Prime Minister, Narendra Modi, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia