Pregnent's Food | ഗര്‍ഭിണികൾക്ക് ഭക്ഷണത്തിലും വേണം ശ്രദ്ധ; എന്തൊക്കെ കഴിക്കണം?
Jan 25, 2024, 17:07 IST
കൊച്ചി: (KVARTHA) ഗര്‍ഭിണിയാകുക, അമ്മയാകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കാര്യമാണ്. ആദ്യമായി ഗര്‍ഭം ധരിക്കുന്ന ഒരു സ്ത്രീക്ക് നൂറുകൂട്ടം സംശയങ്ങള്‍ ഉണ്ടായിരിക്കും. ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാന്‍ ഗര്‍ഭ കാലത്ത് ഏതൊക്കെ ഭക്ഷണം കഴിക്കണം എന്നായിരിക്കും അവരുടെ ചിന്ത. ഇതേകുറിച്ച് വീട്ടിലെ മുതിര്‍ന്നവരുടെ അഭിപ്രായം അവര്‍ തേടിയിരിക്കും. ഡോക്ടറുടെ ഉപദേശവും സ്വീകരിക്കും.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ഈ സമയത്ത് ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധതന്നെ വേണം. അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഇരുമ്പ്, മറ്റ് ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ സമീകൃതവും പോഷകപ്രദവുമായ ഭക്ഷണക്രമം പ്രധാനമാണ്.
അത്തരത്തില്‍ ഗര്‍ഭിണികള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം;
ചീര
ഫോളേറ്റിന്റെ നല്ലൊരു ഉറവിടമാണ് ചീര പോലെയുള്ള ഇലക്കറികള്‍. കൂടാതെ അയേണ്‍, കാത്സ്യം തുടങ്ങിയവയും ചീരയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്ക് ഡയറ്റില്‍ ഉള്‍പെടുത്താം.
സാല്‍മണ്‍ ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ്, ഫോളേറ്റ്, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി തുടങ്ങിയവ സാല്‍മണ്‍ ഫിഷില്‍ അടങ്ങിയിരിക്കുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും സാല്‍മണ്‍ ഫിഷ് മികച്ചതാണെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ഗര്‍ഭിണികള്‍ ഇവ ഡയറ്റില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്.
അവക്കാഡോ അഥവാ വെണ്ണപ്പഴം
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ കെ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗര്‍ഭിണികള്‍ കഴിക്കുന്നത് നല്ലതാണ്.
തൈര്
ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് തൈര്. ഇതിന്റെ പ്രോബയോട്ടിക് ഉള്ളടക്കം, ദഹനത്തെ മെച്ചപ്പെടുത്തും. കൂടാതെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ഏറെ ഗുണം ചെയ്യും.
ബെറി പഴങ്ങള്‍
ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി എന്നിവ കഴിക്കുന്നതും ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും ബെറി പഴങ്ങള്‍ ഗുണം ചെയ്യും.

Keywords: Know about the foods that pregnant women should eat, Kochi, News, Food, Pregnant Women, Health, Health Tips, Healthy Child, Fruits, Child, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.