KMAT Exam | സംസ്ഥാന മാനജ്‌മെന്റ് പ്രവേശന പരീക്ഷ 'കെ-മാറ്റ്' സെഷൻ 2 ന്റെ തീയതി പ്രഖ്യാപിച്ചു; അഡ്മിറ്റ് കാർഡ് ഉടൻ; കൂടുതൽ അറിയാം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ വിവിധ മാനജ്‌മെന്റ് കോഴ്‌സുകളിലേക്ക്, പ്രത്യേകിച്ച് എംബിഎ കോഴ്‌സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാർഥികൾക്കായി നടത്തുന്ന കെ-മാറ്റ് (KMAT 2022) പരീക്ഷയുടെ സെഷൻ 2-ന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് പരീക്ഷ ഓഗസ്റ്റ് 28-ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക് cee(dot)kerala(dot)gov(dot)in സന്ദർശിക്കാവുന്നതാണ്.
         
KMAT Exam | സംസ്ഥാന മാനജ്‌മെന്റ് പ്രവേശന പരീക്ഷ 'കെ-മാറ്റ്' സെഷൻ 2 ന്റെ തീയതി പ്രഖ്യാപിച്ചു; അഡ്മിറ്റ് കാർഡ് ഉടൻ; കൂടുതൽ അറിയാം


     
സെഷൻ 2 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറങ്ങും. പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee(dot)kerala(dot)gov(dot)in ൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ട അഡ്മിറ്റ് കാർഡുകൾ ലഭ്യമാകുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. അപേക്ഷകർ അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട് എടുത്ത് ഫോടോ തിരിച്ചറിയൽ രേഖ സഹിതമായിരിക്കണം അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാവേണ്ടത്.

കെ മാറ്റ് സെഷൻ മെയ് ഏഴിനാണ് നടത്തിയത്. അതിന്റെ ഫലം മെയ് 25ന് പ്രഖ്യാപിച്ചു. മെയ് സെഷൻ ഫലം അനുസരിച്ച്, 72 മാർക് നേടിയവർ പരീക്ഷ പാസായി. എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗത്തിൽ നിന്ന് 54 മാർക് നേടിയവരും കെമാറ്റ് യോഗ്യത നേടി.

Keywords: KMAT 2022 Exam date announced for Session 2, Kerala, Thiruvananthapuram, News, Examination, Website, Top-Headlines, Latest-News, Admit card.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia