പിസി ജോര്‍ജ്ജിന്റേത് പാര്‍ട്ടി നിലപാടല്ല: കെ.എം മാണി

 


പിസി ജോര്‍ജ്ജിന്റേത് പാര്‍ട്ടി നിലപാടല്ല: കെ.എം മാണി
കൊച്ചി: നെല്ലിയാമ്പതി വിഷയത്തില്‍ പിസി ജോര്‍ജ്ജിന്റേത് പാര്‍ട്ടി നിലപാടല്ല, മറിച്ച് വ്യക്തിപരമായ നിലപാടാണെന്ന്‌ കെ.എം മാണി. പാര്‍ട്ടി ചെയര്‍മാനായ താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും മാണി. 
നെല്ലിയാമ്പതി വിഷയത്തില്‍ പിസി ജോര്‍ജ്ജും കോണ്‍ഗ്രസ്‌ എം.എല്‍.എമാരും തമ്മില്‍ രൂക്ഷമായ അഭിപ്രായവിത്യാസങ്ങള്‍ ഉണ്ടായിട്ടും ഇതാദ്യമായാണ്‌ കെ.എം മാണി പിസി ജോര്‍ജ്ജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പാട്ടക്കരാര്‍ കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കണമെന്നും മാണി വ്യക്തമാക്കി. വനം വകുപ്പിന്റെ കേസുകള്‍ തടുര്‍ച്ചയായി കോടതിയില്‍ തോല്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരം ആക്ഷേപം ആരും തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്
ലെന്നായിരുന്നു മാണിയുടെ മറുപടി. ഈ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്‌റ്റേറ്റിലെ ഭൂമിയുടെ കൈവശക്കാരായ നബീലിന്റെ ഭൂമി ഏറ്റെടുക്കണമെന്ന നിയമോപദേശം തന്റെ അറിവോടെയല്ല. സുശാലാ ഭട്ടിനെ അഭിഭാഷകയായി ചുമതല ഏല്‍പ്പിക്കണമെന്ന ആവശ്യത്തോടോ, സുപ്രീം കോടതി അഭിഭാഷകരെ കേസ് ഏല്‍പ്പിക്കണമെന്ന ആവശ്യത്തോടോ താന്‍ എതിരല്ല. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 
ഒരു പ്രമുഖ ചാനലിനനുവദിച്ച അഭിമുഖത്തിലാണ്‌ കെ.എം മാണി നെല്ലിയാമ്പതി വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 

Keywords:  K.M.Mani, Kochi, P.C George, Congress, MLA, Supreme Court of India, Nelliyambathi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia