മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം; മദ്യപിച്ച് വാഹനമോടിച്ച ശ്രീ റാം വെങ്കട്ടരാമന്റെ രക്തപരിശോധന നടത്താന്‍ വൈകിച്ച സംഭവത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന പോലീസ് മേധാവി അടിയന്തരമായി ഇടപെടണമെന്നാവശ്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.08.2019) തലസ്ഥാനത്ത് യുവ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് മരിച്ച സംഭവത്തില്‍ കാറോടിച്ച യുവ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരമനെതിരെ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് ആക്ഷേപം. മദ്യപിച്ച് വാഹനമോടിച്ച ശ്രീ റാം വെങ്കട്ടരാമന്റെ രക്തപരിശോധന നടത്താന്‍ പോലീസ് വൈകിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. ശ്രീറാമിനെ രക്ഷപ്പെടുത്താന്‍ മ്യൂസിയം പോലീസ് ശ്രമിച്ചെന്ന പരാതിയില്‍ സംസ്ഥാന പോലീസ് മേധാവി അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം; മദ്യപിച്ച് വാഹനമോടിച്ച ശ്രീ റാം വെങ്കട്ടരാമന്റെ രക്തപരിശോധന നടത്താന്‍ വൈകിച്ച സംഭവത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന പോലീസ് മേധാവി അടിയന്തരമായി ഇടപെടണമെന്നാവശ്യം

മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച ശേഷം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് രക്തപരിശോധന നടത്തിയത്. ഇതിനെതിരെയാണ് പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്. സംഭവത്തില്‍ ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂരാണ് പരാതി നല്‍കിയത്.

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതിനും ഓവര്‍ സ്പീഡിനും പോലീസ് പിടിച്ചിട്ടുണ്ടെന്നും സബ് കളക്ടറായതിന് ശേഷമോ എന്ന ചോദ്യത്തിന് ചിരിയില്‍ മാത്രം മറുപടിയൊതുക്കുന്ന ശ്രീറാം വെങ്കട്ടരാമന്റെ പഴയ അഭിമുഖം സംസ്ഥാന പോലീസ് മേധാവിക്കൊപ്പം സിറ്റി പോലീസ് കമ്മീഷണറും ഉടന്‍ അന്വേഷണം നടത്തണം. പത്തു വസത്തിനകം ഇരുവരും റിപ്പോര്‍ട്ട് നല്‍കണം. മ്യൂസിയം പോലീസാണ് ഗുരുതര വീഴ്ച വരുത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥനൊപ്പം ഉണ്ടായിരുന്ന സ്ത്രീയും മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ ഉണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയില്‍ പറയുന്നു.

അപകടം നടന്ന ഉടന്‍ രക്തപരിശോധന നടത്താതെ വൈകിച്ചതിലൂടെ വലിയ വീഴ്ചയാണ് പോലീസ് വരുത്തിയത്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്തിന്റെ രക്തപരിശോധന നടത്താനും പോലീസ് വൈകിയിരുന്നു. രക്തപരിശോധന വൈകുന്തോറും രക്തത്തിലെ മദ്യത്തിന്റെ അളവ് കുറഞ്ഞുവരും. ഇത് പ്രതിക്ക് ജാമ്യം കിട്ടാനുള്ള സാധ്യത കൂടുതലാണ്.

സുഹൃത്താണ് കാറോടിച്ചതെന്ന് പറഞ്ഞിട്ടും സംഭവസ്ഥലത്ത് നിന്ന് സുഹൃത്തായ വഫ ഫിറോസിനെ അറസ്റ്റ് ചെയ്യുന്നതിന് പകരം യൂബര്‍ ടാക്‌സിയില്‍ കയറ്റി വീട്ടിലേക്ക് കയറ്റിവിട്ടതും പോലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ ആവശ്യപ്രകാരം നാല് മണിക്കൂര്‍ കഴിഞ്ഞ് പോലീസ് വഫയെ വീണ്ടും വിളിച്ചു വരുത്തി. പിന്നീട് താനല്ല കാറോടിച്ചതെന്ന് വഫ മൊഴി നല്‍കിയതോടെയാണ് വെങ്കട്ടരാമന്‍ മൊഴി മാറ്റിയത്.

keywords:  Thiruvananthapuram, Kerala, News, Trending, Accident, Death, Journalist, State, Police, KM Basheer's death: Human Rights Commission against police . 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia