Appeal | ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ചുമത്തിയ നരഹത്യാ കുറ്റം ഒഴിവാക്കരുത്; അപീലുമായി സര്‍കാര്‍ ഹൈകോടതിയില്‍

 


കൊച്ചി: (www.kvartha.com) മാധ്യമപ്രവര്‍ത്തകന്‍ കെഎം ബശീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പെട്ട ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ സര്‍കാര്‍ ഹൈകോടതിയില്‍. ശ്രീരാമിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്താണ് ഹൈകോടതിയില്‍ അപീല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രതികള്‍ക്കെതിരായി ചുമത്തിയ മനപ്പൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ളതാണ് ഹര്‍ജി.

Appeal | ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ചുമത്തിയ നരഹത്യാ കുറ്റം ഒഴിവാക്കരുത്; അപീലുമായി സര്‍കാര്‍ ഹൈകോടതിയില്‍

പ്രതികള്‍ സമര്‍പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയെങ്കിലും നരഹത്യാകേസ് ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍കാര്‍ അപീല്‍ നല്‍കിയത്. വാഹനാപകട കേസില്‍ മാത്രം വിചാരണ നടത്താനായിരുന്നു കീഴ്‌കോടതി ഉത്തരവ്.

നേരത്തേ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ സര്‍കാര്‍ നിയമിച്ചെങ്കിലും പ്രതിഷേധമുണ്ടായതോടെ സപ്ലൈകോ ജെനറല്‍ മാനേജരാക്കി നിയമിച്ചിരുന്നു. പ്രതികളുടെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കേസ് കോടതി ഒഴിവാക്കിയതിനു പിന്നാലെ സര്‍കാര്‍ ഇതിനെതിരെ അപീല്‍ നല്‍കണം എന്ന ആവശ്യം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍കാര്‍ ഹൈകോടതിയില്‍ അപീല്‍ നല്‍കിയത്.

Keywords: KM Basheer murder case: Government against Sriram Venkitaraman, Kochi, News, Appeal, Murder case, High Court of Kerala, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia