KK Shailaja | കെകെ ശൈലജയുടെ ആത്മകഥ പ്രകാശനത്തിനൊരുങ്ങി; 'ഒരു സഖാവെന്ന നിലയില്‍ എന്റെ ജീവിതം' എന്ന പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇംഗ്ലീഷില്‍
Apr 23, 2023, 21:45 IST
കണ്ണൂര്‍: (www.kvartha.com) സിപിഎം കേന്ദ്ര കമിറ്റി അംഗവും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ എം എല്‍ എയുടെ ആത്മകഥ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' (ഒരു സഖാവെന്ന നിലയില്‍ എന്റെ ജീവിതം) ഡെല്‍ഹി കേരളാ ഹൗസില്‍ 28ന് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.
ഇംഗ്ലീഷില്‍ തയാറാക്കിയ ആത്മകഥ ഡെല്‍ഹിയിലെ ജഗര്‍നെറ്റ് പബ്ലികേഷന്‍സ് ആണ് പ്രസിദ്ധീകരിക്കുന്നത്. മലയാള പരിഭാഷ എഴുത്തുകാരി എസ് സിത്താര തയാറാക്കുന്നുണ്ട്. ആരോഗ്യ മന്ത്രിയായ സമയത്ത് പ്രസാധകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അനുഭവങ്ങള്‍ ഇംഗ്ലീഷില്‍ തയാറാക്കിയതെന്ന് കെ കെ ശൈലജ മട്ടന്നൂരില്‍ പ്രതികരിച്ചു.
കോവിഡ്, നിപ കാലത്ത് കേരളത്തിലെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുസ്തകത്തിന്റെ ഹൈലെറ്റ്. എന്നാല്‍ പാര്‍ടിക്കുളളില്‍ ഒതുക്കപ്പെടുകയും രണ്ടാം പിണറായി സര്‍കാരില്‍ ആരോഗ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെടുകയും ചെയ്യുന്ന വിവാദ വിഷയങ്ങള്‍ പുസ്തകം പരാമര്‍ശിക്കുന്നില്ലെന്നാണ് സൂചന.

Keywords: KK Shailaja's autobiography is ready for release, Kannur, News, KK Shailaja, Release, Chief Minister, Pinarayi Vijayan, Covid, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.