SWISS-TOWER 24/07/2023

KK Shahina | 'ആ കുഞ്ഞ് പോയി, വെറും അഞ്ചര വയസ്, അടിവയറ് നോവുന്നു'; ആലുവയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക കെ കെ ശാഹിന; ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൽ കേരളം കാട്ടുന്നത് കടുത്ത അലംഭാവമെന്ന് വിമർശനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്ന കാര്യത്തിൽ കേരളം കടുത്ത അലംഭാവമാണ് പുലർത്തുന്നതെന്ന് മാധ്യമ പ്രവർത്തക കെ കെ ശാഹിന. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള യാതൊരു പിന്തുണ സംവിധാനവും ഇവിടെയില്ലെന്നും നമ്മുടെ അംഗൻവാടികളും അവർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ അല്ല പ്രവർത്തിക്കുന്നതെന്നും ശാഹിന ഫേസ്‌ബുകിൽ കുറിച്ചു.

KK Shahina | 'ആ കുഞ്ഞ് പോയി, വെറും അഞ്ചര വയസ്, അടിവയറ് നോവുന്നു'; ആലുവയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തക കെ കെ ശാഹിന; ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൽ കേരളം കാട്ടുന്നത് കടുത്ത അലംഭാവമെന്ന് വിമർശനം

ആലുവയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ശാഹിനയുടെ അഭിപ്രായം. വൈകാരികതക്ക് അപ്പുറം ഒരു കുഞ്ഞ് കൂടി ഇങ്ങനെ കൊല്ലപ്പെടാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയും എന്ന ആലോചനകളാണ് ഉണ്ടാകേണ്ടത്. ഉയർന്ന കൂലി ലഭിക്കുന്നു എന്ന ഒരൊറ്റ കാരണത്താലാണ് അവർ ഇവിടെ വന്ന് ജോലി ചെയ്യുന്നത്. പുരുഷന്മാർക്ക് മാത്രമാണ് ഉയർന്ന കൂലി എന്നത് അടിവരയിട്ട് പറയണം. കേരളം ഉയർന്ന കൂലി കൊടുക്കുന്നു എന്നൊക്കെ അഭിമാനിക്കുന്ന നമ്മൾ അവരുടെ സുരക്ഷക്കും അന്തസിനുമൊന്നും പത്ത് പൈസയുടെ വില കൽപിക്കുന്നില്ല.

കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും ജീവിതം ഒട്ടും മെച്ചമല്ല. സ്വന്തം നാട്ടിൽ കുറച്ച് കൃഷിഭൂമി വാങ്ങാനോ ഒരു വീട് വെക്കാനോ വേണ്ടിയാണ് പലരും അന്തസ് കെട്ട ഈ ജീവിതം തിരഞ്ഞെടുക്കുന്നത്. ഈ കുഞ്ഞുങ്ങൾക്ക് സുരക്ഷ ഒരുക്കാൻ, അവർക്ക് കാര്യക്ഷമമായ വിദ്യാഭ്യാസം കൊടുക്കാൻ എന്താണ് നമ്മുടെ മുന്നിലുള്ള തടസമെന്നും ശാഹിന ചോദിക്കുന്നു.

കെ കെ ശാഹിനയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
Aster mims 04/11/2022



Keywords: News, Kerala, Thiruvananthapuram, KK Shahina, Journalist, Social Media, Migrant Worker,  KK Shahina says that Kerala is very lax in ensuring protection of children of migrant workers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia