ടിപി വധം: കെ.കെ രാഗേഷ് ചോദ്യം ചെയ്യലിന്‌ ഹാജരായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിപി വധം: കെ.കെ രാഗേഷ് ചോദ്യം ചെയ്യലിന്‌ ഹാജരായി
വടകര: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം നേതാവ് കെ.കെ രാഗേഷ് ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിനുമുന്‍പില്‍ ഹാജരായി. 

ടിപി വധക്കേസ് പ്രതി പികെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനെത്തുടര്‍ന്നാണ്‌ രാഗേഷിനെതിരെ കേസെടുത്തത്. പി ഭാസ്ക്കരന്‍ മാസ്റ്ററുള്‍പ്പെടെയുള്ള നേതാക്കള്‍ രാഗേഷിനൊപ്പം വടകരയില്‍ എത്തിയിരുന്നു.

 സിപിഎം സംസ്ഥാന സമിതി അംഗമാണ്‌ കെ.കെ രാഗേഷ്. ചോദ്യം ചെയ്യലിനായി ഹാജരാകാനാവശ്യപ്പെട്ട്‌ അന്വേഷണ സംഘം രാഗേഷിന്‌ നോട്ടീസ് അയച്ചിരുന്നെങ്കിലും അസുഖം മൂലം ഹാജരാകാന്‍ കഴിയില്ലെന്ന്‌ അറിയിച്ചിരുന്നു. എന്നാല്‍ ഹാജരാകാനാവശ്യപ്പെട്ട് അന്വേഷണ സംഘം വീണ്ടും നോട്ടീസയച്ചതിനെത്തുടര്‍ന്നാണ്‌ രാഗേഷ് വടകര ഓഫീസില്‍ ഹാജരായത്. 

ടിപി വധത്തില്‍ സിപിഎം നേതാവ് ധനഞ്ജയനെക്കൂടി അന്വേഷണസംഘത്തിന്‌ ചോദ്യം ചെയ്യാനുണ്ട്. ഇത് നോട്ടീസ് മുഖാന്തിരം അറിയിച്ചെങ്കിലും ധനഞ്ജയന്‍ ഇതുവരെ ഹാജരായിട്ടില്ല.

Keywords:  T.P Chandrasekhar Murder Case, Vadakara, Kerala, K.K Ragesh



Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia