ഡാറ്റാ സുരക്ഷാ നിയമം കൊണ്ടുവരണം: കെ കെ രാഗേഷ് എം പി

 


കണ്ണൂര്‍: (www.kvartha.com 29.11.2019) സ്വകാര്യതക്കുള്ള മൗലികാവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ള സമഗ്രമായ ഡാറ്റാ സുരക്ഷാ നിയമം അടിയന്തിരമായി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കെ കെ രാഗേഷ് എം പി ആവശ്യപ്പെട്ടു. സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണെന്ന് 2017ല്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചതാണ്. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി ഇതുസംബന്ധിച്ച കരട് ബില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ട്.

ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും പത്രപ്രവര്‍ത്തകരുടെയും ന്യായാധിപന്മാരുടെയും മറ്റും ഫോണ്‍ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുകയാണ്. വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് മെയ്-സെപ്തംബര്‍ മാസങ്ങളില്‍ ഫെയ്സ്ബുക്ക് കമ്പനി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെച്ചത് ദുരൂഹമാണ്.

പെഗാസസ് സോഫ്റ്റ്വെയര്‍ സര്‍ക്കാരുകള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് ചാര സോഫ്റ്റ്വെയര്‍ ഉടമകളായ ഇസ്രായേലി കമ്പനി വ്യക്തമാക്കിയിട്ടുണ്ടെന്നും രാഗേഷ് ചൂണ്ടിക്കാട്ടി.

ഡാറ്റാ സുരക്ഷാ നിയമം കൊണ്ടുവരണം: കെ കെ രാഗേഷ് എം പി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, MPs, statement, Supreme Court of India, Israel, Government, K.K. Ragesh M.P stated that data protection law should be introduced
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia