Book Release | കിഴുന്ന കടലോരഗ്രാമം, പുസ്തക പ്രകാശനം ഒക്ടോബര്‍ ഒന്നിന്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കിഴുന്ന എന്ന കടലോര ഗ്രാമത്തെ കുറിച്ച് വികെ പ്രകാശ് എഴുതിയ രണ്ടാമത്തെ പുസ്തകം 'കിഴുന്ന കടലോരഗ്രാമം' ഒക്ടോബര്‍ ഒന്നിന്
രാവിലെ പത്തുമണിക്ക് കിഴുന്ന സൗത് യുപി സ്‌കൂളില്‍ കെ സുധാകരന്‍ എംപി പ്രകാശനം ചെയ്യും. കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും.

Book Release | കിഴുന്ന കടലോരഗ്രാമം, പുസ്തക പ്രകാശനം ഒക്ടോബര്‍ ഒന്നിന്

ബ്രണ്ണന്‍ കോളജ് മുന്‍ ചരിത്ര വിഭാഗം മേധാവി പ്രൊഫ. കെ കുമാരന്‍ പുസ്തകത്തെ പരിചയപ്പെടുത്തും. ഏറെ ചരിത്രപരമായ സവിശേഷതകളുളള ഈ പുസ്തകം ഗ്രന്ഥകാരന്റെ രണ്ടാമത്തെ പുസ്തകമാണെന്നും ഏറെ സാംസ്‌കാരികപരമായ ഉളളടക്കം പുസ്തകത്തിനുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ രവീന്ദ്രന്‍, സികെ പ്രശാന്ത്, വികെ പ്രകാശ്, കെപി മോഹന്‍ദാസ്, സതീശന്‍ കൊവ്വാല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kizhunna Kadaloragramam, Book, Release, K Sudhakaran, Kerala News, Malayalam News, Kannur News, Kizhunna Kadaloragramam Book release on 1st October.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia