SWISS-TOWER 24/07/2023

Dharna | ഛത്തീസ് ഗഡില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ യുവാക്കളെ കൊലപ്പെടുത്തിയ സംഭവം: കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് കിസാന്‍ സഭ 

 
Kisan Sabha to stage dharna in front of Kannur head post office to protest against killing of youths by cow protection workers in Chhattisgarh, Kannur, News, March, Dharna, Inauguration, Protest, Politics, Press Meet, Kerala News
Kisan Sabha to stage dharna in front of Kannur head post office to protest against killing of youths by cow protection workers in Chhattisgarh, Kannur, News, March, Dharna, Inauguration, Protest, Politics, Press Meet, Kerala News

Photo: Arranged

ADVERTISEMENT

ജൂലായ് ഏഴാം തീയതിയാണ് സദ്ദാം ഖുറൈശി ചാന്ദ്മിയാ ഖാന്‍, ഗുഡു ഖാന്‍ എന്നീ മൂന്ന് യുവാക്കളെ പോത്തുകളെ കൊണ്ടുപോകും വഴി ആക്രമിച്ച സംഭവം നടന്നത്

കണ്ണൂര്‍: (KVARTHA) പശുക്കടത്ത് (Cattle smuggling) ആരോപിച്ച് (Allegation) മൂന്ന് ചെറുപ്പക്കാരെ ഗോ രക്ഷകരെന്ന പേരില്‍ ( Name of go saviors) ആര്‍ എസ് എസ് (RSS) കൊലപ്പെടുത്തിയതിനെതിരെ (Killed) രാജ്യ വ്യാപകമായി കിസാന്‍ സഭ (Kisan Sabha) പ്രക്ഷോഭമാരംഭിക്കുമെന്ന് (Protest) കേരള കര്‍ഷക സംഘം സെക്രടറി എം പ്രകാശന്‍ മാസ്റ്റര്‍ (M Prakashan Master) കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ (Kannur Press Club) വാര്‍ത്താ സമ്മേളനത്തില്‍ (Press Meet) അറിയിച്ചു. 

Aster mims 04/11/2022


ജൂലായ് 24ന് രാവിലെ 9.30 ന് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്‍പില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണയും കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പത് മണിക്ക് കാല്‍ടെക്‌സ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും. 


ജൂലായ് ഏഴാം തീയതിയാണ് സദ്ദാം ഖുറൈശി ചാന്ദ്മിയാ ഖാന്‍, ഗുഡു ഖാന്‍ എന്നീ മൂന്ന് യുവാക്കളെ പോത്തുകളെ കൊണ്ടുപോകും വഴി ഛത്തീസ് ഗഡില്‍ നിന്നും അതി ക്രൂരമായി ആക്രമിച്ചത്. ഛത്തീസ് ഗഡ് പൊലീസ് നരഹത്യ, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ചാന്ദ് മിയാ ഖാന്‍ സംഭവ സ്ഥലത്തു വെച്ചും ഗുഡുഖാന്‍ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയും മരിച്ചു. 

പതിനൊന്ന് ദിവസം കഴിഞ്ഞാണ് സദ്ദാം ഖുറൈശി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിക്കുന്നത്. ഈ കേസ് ആത്മഹത്യയായി ചിത്രീകരിച്ച് കൊണ്ട് ഛത്തീസ് ഗഡ് പൊലീസ് കോടതിയില്‍ റിപോര്‍ട് നല്‍കിയിരിക്കുകയാണ്. മൂന്ന് കന്നുകാലി കൃഷിക്കാരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 


ഈ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചും വര്‍ധിച്ചു വരുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരും പാര്‍ലമെന്റും കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരുന്നതിനുമാണ് കിസാന്‍ സഭ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നതെന്ന് കിസാന്‍സഭ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി ഗോവിന്ദന്‍, ട്രഷറര്‍ എംസി പവിത്രന്‍ എന്നിവരും പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia