Dismissed | വീട് നിര്‍മാണത്തിനെന്ന പേരില്‍ വന്‍ തോതില്‍ മണ്ണ് ഖനനവും പാടം നികത്തലും നടത്തുന്നതിന് ഒത്താശ ചെയ്ത എസ്‌ഐയെ കയ്യോടെ പൊക്കി മേലുദ്യോഗസ്ഥന്‍; ജോലിയില്‍നിന്ന് പിരിച്ചുവിട്ടു
Apr 3, 2024, 15:16 IST
ഇടുക്കി: (KVARTHA) വന്‍ തോതില്‍ മണ്ണ് ഖനനവും പാടം നികത്തലും നടത്തുന്നതിന് ഒത്താശ ചെയ്ത എസ്‌ഐയെ മേലുദ്യോഗസ്ഥന്‍ കയ്യോടെ പൊക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. കഞ്ഞിക്കുഴി സബ് ഇന്‍സ്പെക്ടറായിരുന്ന കെ എ അബിയെയാണ് എറണാകുളം റേന്‍ജ് ഡിഐജി പുട്ട വിമലാധിത്വ പിരിച്ചുവിട്ടത്.
വീട് നിര്‍മാണത്തിനെന്ന പേരില്‍ പാസെടുത്ത് മണ്ണ് മാഫിയയെ നിയന്ത്രിക്കുന്നതിനിടെയാണ് എസ്‌ഐയെ അപ്രതീക്ഷിതമായെത്തി ഡിവൈഎസ്പി പിടികൂടിയത്. മണ്ണ്, മണല്‍ മാഫിയയുമായുള്ള ബന്ധം കണ്ടെത്തിയതോടെ നടപടിയെടുക്കുകയായിരുന്നു.
പൊലീസ് പറയുന്നത്: 2023 ഫെബ്രുവരി, മാര്‍ച് മാസങ്ങളിലാണ് സംഭവം. ഈ സമയം, അബി കരിമണ്ണൂര്‍ എസ്എച്ഒയുടെ ചുമതലയില്‍ ആയിരുന്നു. കരിമണ്ണൂരില്‍ ഇയാളുടെ സഹോദരന്‍ ജമാലിന്റെ പേരിലുള്ള സ്ഥലത്ത് വീട് നിര്‍മിക്കാനായി മണ്ണെടുക്കാന്‍ പാസ് ലഭിച്ചിരുന്നു. ഇതിന്റെ മറവില്‍ വന്‍തോതില്‍ മണ്ണ് ഖനനം ചെയ്ത് വില്‍ക്കുകയും നെല്‍പാടം അടക്കം നികത്താന്‍ ഉപയോഗിക്കുകയും ചെയ്തു.
മണ്ണ് നീക്കം ചെയ്യാന്‍ ഉപയോഗിച്ച ടിപര്‍ ലോറികളും ജെ സി ബിയും അബിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. കുന്നിടിച്ച് മണ്ണ് വില്‍പന നടത്തിയ കേസില്‍ ഉടമയ്ക്ക് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് 16 ലക്ഷം പിഴയിട്ടിരുന്നു.
പിരിച്ചുവിടാതിരിക്കാനായി കഴിഞ്ഞ ഒക്ടോബറില്‍ അബിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് നിലവിലെ ഉത്തരവ്. 30 വര്‍ഷത്തെ അബിയുടെ സര്‍വീസ് കാലയളവില്‍ തൊടുപുഴ കേന്ദ്രീകരിച്ചാണ് അധികവും ജോലി ചെയ്തതെന്നും ഈ സമയത്തെല്ലാം മണല്‍ മാഫിയയുമായി ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
തൊടുപുഴ ഡിവൈഎസ്പിയായിരുന്ന എം ആര്‍ മധുബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തിലാണ് ലോകല്‍ പൊലീസിനെ പോലും അറിയിക്കാതെ നേരിട്ടെത്തി കേസ് പിടികൂടിയത്. പിന്നാലെ നടത്തിയ പരിശോധനയില്‍ ഡ്രൈവര്‍മാര്‍ നിരന്തരം അബിയുമായി ബന്ധപ്പെട്ടിരുന്നതായും ഇയാള്‍ സ്ഥലത്ത് പതിവായി എത്തിയിരുന്നതായും വിവരം ലഭിച്ചു. ഇതോടെ ഇയാളെ ജില്ലാ പൊലീസ് മേധാവി അടിമാലിയിലേക്കും പിന്നീട് കഞ്ഞിക്കുഴിക്കും സ്ഥലം മാറ്റി. പിന്നാലെ ഇടുക്കി ഡിസിആര്‍ബി ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല കൈമാറി. ഇദ്ദേഹം സമര്‍പിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Malayalam-News, Police-News, Kingpin, Sand Mafia, Sub Inspector, Lost, Job, Dismissed, Police, Sand Smuggling, House, Kingpin of sand mafia; Sub inspector lost job.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.