King of Kotha | ടീസറും പുറത്തെത്തിയ ഗാനവും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയി തുടരുന്നു; പിന്നാലെ 'കിംഗ് ഓഫ് കൊത്ത' റിലീസ് തീയതിയും പ്രഖ്യാപിച്ചു
Aug 1, 2023, 12:40 IST
കൊച്ചി: (www.kvartha.com) അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച 'കിംഗ് ഓഫ് കൊത്ത' ചിത്രത്തിന്റെ ടീസറും പുറത്തെത്തിയ ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി തുടരുകയാണ്. ഇപ്പോഴിതാ, പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളില്‍ എത്തും. എതിരാളികള്‍ ഇല്ലാതെ സോളോ റിലീസ് ആയി തിയറ്ററുകളില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിന് കേരളത്തില്‍ നാനൂറില്‍പ്പരം സ്‌ക്രീനുകളാണ് ഉണ്ടാവുക.
ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.
ശബീര്‍ കല്ലറയ്ക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വട ചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പാന്‍ ഇന്‍ഡ്യന്‍ രീതിയില്‍ റിലീസാകുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗമാകുമെന്നാണ് ചലച്ചിത്ര വ്യവസായത്തിന്റെ പ്രതീക്ഷ.
Keywords: News, Kerala, Kerala-News, Entertainment, Entertainment-News, Dulquer Salmaan, Abhilash Joshiy, King of Kotha, Release, 'King of Kotha' release date announced.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.