King Cobra | വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കയറി രാജവെമ്പാല; പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം; ഒടുവില്‍ പിടികൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കയറി രാജവെമ്പാല. പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം. പാലക്കാട് വടക്കഞ്ചേരി പാലക്കുഴി മുണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിയത്. ഏകദേശം 10 വയസ്സ് തോന്നിക്കുന്ന ആണ്‍ രാജവെമ്പാലയാണ് കാറില്‍ ഇരിപ്പുറപ്പിച്ചത്.

രണ്ടു മണിക്കൂറിലേറെ പരിഭ്രാന്തി സൃഷ്ടിച്ച രാജവെമ്പാലയെ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലി പിടികൂടി കൂട്ടിലാക്കി. വടക്കഞ്ചേരി വനപാലക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രാജവെമ്പാലയെ കൂട്ടിലാക്കുന്ന ദൗത്യം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ടു ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
Aster mims 04/11/2022

King Cobra | വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കയറി രാജവെമ്പാല; പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം; ഒടുവില്‍ പിടികൂടി

കാറിനുള്ളില്‍ നിന്ന് അനക്കം തോന്നിയെന്ന സംശയത്തില്‍ കുഞ്ഞുമോന്‍ നടത്തിയ പരിശോധനയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഉടന്‍തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. ആദ്യം കാറിന്റെ ഡോറുകള്‍ തുറന്നെങ്കിലും പാമ്പ് പുറത്തുവന്നില്ല. തുടര്‍ന്ന് വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കാറിന്റെ മുന്‍ഭാഗത്തുവച്ച് മുഹമ്മദാലി പാമ്പിനെ പിടികൂടുകയായിരുന്നു.

Keywords: King Cobra weighing 30 kg spotted inside car in Palakkad; rescued, Palakkad, News, Snake, Car, Forest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia