തിരുവനന്തപുരം: (www.kvartha.com) കണ്ണൂര്‍ പിണറായി വിലേജില്‍ എഡ്യൂകേഷന്‍ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏകര്‍ ഭൂമി ഏറ്റെടുത്തതില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് (കിന്‍ഫ്ര) ഉണ്ടായ 50 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കും. ഇക്കാര്യം കിഫ്ബി അംഗീകരിച്ച സാഹചര്യത്തില്‍ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന മുറയ്ക്ക് കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.
പുതുക്കിയ ഭരണാനുമതി
കാസര്‍കോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ കോളിച്ചാല്‍ - എടപ്പറമ്പ റോഡ് സ്ട്രചില്‍ ബേത്തുപ്പാറ - പരപ്പ ലിങ്ക് റോഡ് കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ഭരണാനുമതി നല്‍കും. സംസ്ഥാനത്തെ മലയോര ഹൈവേയ്ക്ക് അനുവദിച്ച ആകെ തുകയില്‍ വ്യത്യാസം വരാതെയാകും ഇത്.
തത്വത്തില്‍ അനുമതി
തിരുവനന്തപുരം വര്‍കലയില്‍ അരിവാളത്തിനും തൊട്ടില്‍ പാലത്തിനും ഇടയില്‍ 3.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വെസ്റ്റ്‌കോസ്റ്റ് കനാലിന്റെ സൗന്ദര്യവല്‍കരണവും കനാല്‍ തീരത്ത് നടപ്പാത നിര്‍മാണവും നടപ്പാക്കുന്നതിന് 19.10 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ധനസഹായം ലഭ്യമാക്കാന്‍ തത്വത്തില്‍ അനുമതി നല്‍കും. ക്വില്‍ തയാറാക്കിയ കണ്‍സെപ്റ്റ് നോട് പ്രകാരമാണിത്.
Keywords: KINFRA will be exempted from financial liability, Thiruvananthapuram, News, Cabinet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.