Health | ആരോഗ്യ രംഗത്ത് പുതിയ നാഴികക്കല്ലുമായി കിംസ് ശ്രീചന്ദ്; ഉത്തര മലബാറിൽ ആദ്യമായി അന്നനാളത്തിലെ കാൻസർ ചികിത്സയ്ക്കുള്ള എൻഡോസ്കോപ്പിക് ചികിത്സാരീതിക്ക് തുടക്കമായി; പുതിയ ഉദരവിഭാഗവും തുടങ്ങി 

 
Panakkad Munavvar Ali Shihab Thangal inaugurates the new gastroenterology department at KIMS Sreechand Hospital in Kannur.
Panakkad Munavvar Ali Shihab Thangal inaugurates the new gastroenterology department at KIMS Sreechand Hospital in Kannur.

Photo: Arranged

● ആമാശയ ട്യൂമറുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
● രോഗം നേരത്തെ കണ്ടെത്താനും ഫലപ്രദം 
● സാധാരണക്കാർക്ക് താങ്ങാനാവുന്ന ചികിത്സ
● സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ചികിത്സയും.

കണ്ണൂർ: (KVARTHA) ആരോഗ്യ രംഗത്ത് പുതിയ നാഴികക്കല്ലുമായി കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രി. അന്നനാളത്തിലെ കാൻസർ ചികിത്സയ്ക്കുള്ള ഏറ്റവും നൂതനമായ എൻഡോസ്കോപ്പിക് ചികിത്സാരീതിയുമായാണ് ആശുപത്രി ചരിത്രം കുറിച്ചിരിക്കുന്നത്. എൻഡോസ്കോപ്പിക് സബ്മ്യൂക്കോസൽ ഡിസെക്ഷൻ (ESD) എന്ന അത്യാധുനിക ചികിത്സാരീതിയാണ് ഉത്തര മലബാറിൽ ആദ്യമായി കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്നത്. 

ആമാശയ ട്യൂമറുകൾ നീക്കം ചെയ്യാനും, കാൻസർ പോലുള്ള അപകടങ്ങളെ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കാനും സഹായിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണിത്. രോഗികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ ചികിത്സാരീതി, കാൻസർ പോലെയുള്ള ഗുരുതരമായ രോഗങ്ങളെപ്പോലും നേരത്തെ കണ്ടെത്തി ഭേദമാക്കാൻ സഹായിക്കുന്നു.

ഇതുകൂടാതെ, മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ഇൻ്റർവെൻഷണൽ ഗ്യാസ്ട്രോഎൻട്രോളജി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്ന പുതിയ ഉദരവിഭാഗം വിഭാഗം കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരും ഈ വിഭാഗത്തിലുണ്ട്. കിംസ് ശ്രീചന്ദ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പുതിയ ചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കിംസ് കേരള ക്ലസ്റ്റർ ഡയറക്ടറും കോ ഫൗണ്ടറുമായ ഫർഹാൻ യാസീൻ അധ്യക്ഷത വഹിച്ചു.

എൻഡോസ്കോപിക് സബ്മ്യൂക്കോസൽ ഡിസെക്ഷൻ എന്നത് ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ ട്രാക്റ്റിലെ പ്രീ-കാൻസറസ് അല്ലെങ്കിൽ കാൻസറസ് വളർച്ചകളെ നീക്കം ചെയ്യുന്ന ഒരു ചെറിയ രീതിയിലുള്ള ശസ്ത്രക്രിയയാണ്. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എൻഡോസ്കോപ്പ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. അന്നനാളത്തിലെയും, ആമാശയത്തിലെയും, മലദ്വാരത്തിലെയും ആദ്യകാല ട്യൂമറുകളും കാൻസറുകളും നീക്കം ചെയ്യാനും, കാൻസറിൻ്റെ ഘട്ടം നിർണയിക്കാനും, സംശയാസ്പദമായ വളർച്ചകളിൽ കാൻസർ ഇല്ലെന്ന് ഉറപ്പിക്കാനും ഈ രീതി ഉപയോഗിക്കുന്നു. 

പുതിയതായി ആരംഭിച്ച ഉദരരോഗ വിഭാഗം രോഗികൾക്ക് വളരെയധികം പ്രയോജനകരമാകും. അത്യാധുനിക സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരും ഈ വിഭാഗത്തിൽ ഉണ്ടാകും. സാധാരണക്കാർക്ക് താങ്ങാനാവുന്ന ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ (GI) കാൻസർ ശസ്ത്രക്രിയകൾ സൗജന്യമായി നൽകുമെന്ന്  കിംസ് കേരള ക്ലസ്റ്റർ ഡയറക്ടർ ഫർഹാൻ യാസീൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7025 767676 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ചടങ്ങിൽ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. ടോം ജോസ് സ്വാഗതം പറഞ്ഞു. മെഡിക്കൽ ഡയറക്ടറും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. രവീന്ദ്രൻ പി., സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ഗൗരവ് ബാബർ, സീനിയർ കൺസൾട്ടന്റ് ജിഐ സർജറി ഡോ. സമേഷ് പത്മൻ എന്നിവർ സംസാരിച്ചു. കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. യാസിദ്, മുനവറലി തങ്ങൾക്ക് മൊമെന്റോ കൈമാറി. കൺസൾട്ടന്റ് ഡോ. നസീദ് ഉംറ ഹെൽത്ത് ചെക്കപ്പ് പ്രഖ്യാപനം നടത്തി. കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ സിഒഒ ഡോ. ദിൽഷാദ് നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക. മറ്റുള്ളവർക്കും ഈ വിവരം പ്രയോജനകരമാകുന്നതിനായി ഷെയർ ചെയ്യുക.

KIMS Sreechand Hospital in Kannur has introduced endoscopic treatment for esophageal cancer, a first in North Malabar. The new gastroenterology department offers advanced facilities and expert doctors, benefiting patients. Free treatment will also be provided to the economically disadvantaged.

#EsophagealCancerTreatment #EndoscopicSurgery #KIMSHospital #Kannur #Healthcare #MedicalBreakthrough

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia