Advancement | കണ്ണൂർ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വടക്കൻ കേരളത്തിലെ ആദ്യ ഡാ വിഞ്ചി എക്സ് ഐ റോബോട്ടിക് സർജറി സംവിധാനമൊരുങ്ങി

 
kims hospital introduces robotic surgery
kims hospital introduces robotic surgery

Photo: Arranged

● 'ആരോഗ്യ രംഗത്ത് വൻ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ'
●  ചെറിയ മുറിവ്, കുറഞ്ഞ വേദന, വേഗത്തിലുള്ള രോഗശാന്തി എന്നിവയാണ് പ്രധാന സവിശേഷതകൾ

കണ്ണൂർ: (KVARTHA) വടക്കൻ കേരളത്തിലെ ആരോഗ്യരംഗത്ത് ഒരു പുത്തൻ അധ്യായം രചിച്ചുകൊണ്ട് കണ്ണൂർ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (കിംസ് ശ്രീചന്ദ്) ഡാവിഞ്ചി റോബോട്ടിക് സർജറി സംവിധാനം പ്രവർത്തനസജ്ജമായി. ടുറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബിനാലൈ ഇൻ്റർനാഷണലിൽ നടന്ന ചടങ്ങിൽ ഈ ആധുനിക സംവിധാനം ഓൺലൈനായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡാവിഞ്ചി റോബോട്ടിക്‌സിലൂടെ ആരോഗ്യ രംഗത്ത് വൻ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ഡാവിഞ്ചി റോബോട്ടിക് സർജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോളജി, തൊറാസിക് തുടങ്ങിയ വിഭാഗങ്ങളിലെ ശസ്ത്രക്രിയകളെ കൂടുതൽ കൃത്യതയോടെയും കാര്യക്ഷമതയോടെയും നടത്താൻ സഹായിക്കും. ചെറിയ മുറിവ്, കുറഞ്ഞ വേദന, വേഗത്തിലുള്ള രോഗശാന്തി എന്നിവയാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷതകൾ.

kims hospital introduces robotic surgery

വൃക്ക, കരൾ മാറ്റ ശസ്ത്രക്രിയകൾ പോലുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ പോലും ഈ സംവിധാനം ഉപയോഗിച്ച് നടത്താനാകുമെന്നും ഇത് വൈകാതെ ആരംഭിക്കുമെന്നും കിംസ് ശ്രീചന്ദ് കേരള ക്ലസ്റ്റർ സിഇഒയും ഡയറക്ടറുമായ ഫർഹാൻ യാസീൻ അറിയിച്ചു. ഡോക്ടർമാർക്ക് ത്രീ-ഡി ഇമേജിംഗ് സംവിധാനം ഉപയോഗിച്ച് ശരീരത്തിനുള്ളിൽ കൂടുതൽ വ്യക്തമായി കാണാനും കൃത്യമായ നിയന്ത്രണത്തോടെ ശസ്ത്രക്രിയ നടത്താനും ഈ സാങ്കേതികവിദ്യ സഹായിക്കും.

ചടങ്ങിൽ യൂണിറ്റ് ഹെഡ് ഡോ. ദിൽഷാദ്, കാർ ഡിയോതെറാസിക് സർജൻ ഡോ. കൃഷ്ണ കുമാർ, ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സതീഷ് ബാലകൃഷ്‌ണൻ, ഗാസ്ട്രോ സർജൻ ഡോ. സമേഷ് പത്മൻ, നെഫ്രോളജി & റെനൽ ട്രാൻസ്‌പ്ലാൻ്റ് ഫിസിഷ്യൻ ഡോ. ടോം ജോസ് കാക്കനാട്ട്, ലാപ്രോസ്കോപിക് സർജൻ ഡോ. സന്തോഷ് കോപ്പൽ, ന്യൂറോ സർജൻ ഡോ. മഹേഷ് ഭട്ട്, യൂറോളജിസ്റ്റ് ഡോ. കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു.

kims hospital introduces robotic surgery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia