Launch | ആരോഗ്യ മേഖലയിൽ പുത്തൻ അധ്യായം; കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ കേരളത്തിലെ ആദ്യ ആശുപത്രി പ്രവർത്തനമാരംഭിച്ചു; അത്യാധുനിക ചികിത്സകളുമായി കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രി


● റോബോട്ടിക് സർജറി ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ.
● സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സഹായം ലഭ്യമാക്കും.
● രണ്ടാംഘട്ടത്തിൽ 350 കിടക്കകളുള്ള ആശുപത്രിയായി വിപുലീകരിക്കാൻ പദ്ധതി
കണ്ണൂർ: (KVARTHA) മെഡിക്കൽ സേവന രംഗത്ത് മികവുറ്റ നൂതന സംവിധാനങ്ങളുമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്) ആരോഗ്യരംഗത്ത് ഒരു പുതിയ അധ്യായം രചിച്ച്, കേരളത്തിലും സേവനം ആരംഭിച്ചു. കിംസിൻ്റെ കേരളത്തിലെ തന്നെ ആദ്യത്തെ ആശുപത്രിയായ കിംസ് ശ്രീചന്ദ് വെള്ളിയാഴ്‌ച കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു.
ആന്ധ്ര പ്രദേശ, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സേവന മികവ് കൊണ്ട് സ്വയം അടയാളപ്പെടുത്തിയ കിംസ് കഴിഞ്ഞ മാസമാണ് കണ്ണൂരിലെ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ ഏറ്റെടുത്തത്. രാജ്യത്തുടനീളം അനവധി പേർക്ക് പ്രത്യാശയുടെയും രോഗശാന്തിയുടെയും വെളിച്ചം പകർന്ന കൃഷ്ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്സെഡിക്കൽ സയൻസ് ഇനി കണ്ണൂരിൻ്റെ ആരോഗ്യസംരക്ഷണ മേഖലയിലും വിശ്വാസത്തിന്റെയും അനുകമ്പയുടെയും സമാനതകളില്ലാത്ത മെഡിക്കൽ വൈദഗ്‌ധ്യത്തിൻ്റെയും പ്രതീകമായി തുടരും.
കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി, ഗ്യാസ്ട്രോ സർജറി, ഗ്യാസ്ട്രോഎൻട്രോളജി, മെഡിസിൻ, എമർജൻസി ആൻ്റ് ക്രിട്ടിക്കൽ കെയർ, യൂറോളജി, നെഫ്രോളജി, ഒബ്സ്‌റ്റെട്രിക്‌സ് ആൻ്റ് ഗൈനക്കോളജി, 24 മണിക്കൂർ പ്രവർത്തിക്കുന്ന നിയോ നാറ്റോളജി ആൻഡ് പീഡിയാട്രിക്‌സ് ഇൻ്റന്‌സീവ് കെയർ യൂണിറ്റ്, ഓർത്തോപെഡിക്‌സ് ആൻ്റ് സ്പോർട്‌സ് മെഡിസിൻ, കോസ്മെറ്റിക് ആൻഡ് പ്ലാസ്‌റ്റിക് മൈക്രോ വസ്‌കുലർ സർജറി, ഇൻ്റർവെൻഷണൽ റേഡിയോളജി, ന്യൂറോ ഇൻർവെൻഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളും ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ റോബോട്ടിക് സർജറിക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം കണ്ണൂരിൽ ആദ്യമായി ഉപയോഗിക്കുന്ന സ്ഥാപനമെന്ന നേട്ടം കൂടി കിംസ് ശ്രീചന്ദ് ആശുപത്രിക്ക് സ്വന്തമാണ്. യൂറോ ഓങ്കോളജി, ഓങ്കോ സർജറി എന്നിവയ്ക്കും റോബോട്ടിക് സർജറി സംവിധാനം ഉപയോഗിക്കാനുള്ള സൗകര്യവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായുള്ള റോബോട്ടിക് സർജറി ഈ മാസം ആരംഭിക്കും. ലിവർ ട്രാൻസ്പ്ലാൻറ്, കിഡ്‌നി ട്രാൻസ്‌പ്ലാൻ്റ്, ഹാർട്ട് ആൻ്റ് ലംഗ്‌സ് ട്രാൻസ്‌പ്ലാൻ്റ് എന്നിവ ഉടനടി ആരംഭിക്കും. കണ്ണൂരിൽ ആദ്യമായാണ് ഇത്തരം സംവിധാനങ്ങൾ തുടങ്ങുന്നത്.
രണ്ടാംഘട്ടത്തിൽ 350 കിടക്കകളുള്ള ആശുപത്രിയായി വിപുലീകരിക്കാനുള്ള പദ്ധതിയുമുണ്ട്. എട്ടുമാസംകൊണ്ട് ഓങ്കോളജി ചികിത്സാ വിഭാഗം ആരംഭിക്കാനുള്ള ലക്ഷ്യവും മുന്നിലുണ്ട്. ന്യൂക്ലിയർ മെഡിസിൻ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയ എല്ലാ സംവിധാനങ്ങളോടും കൂടിയാണ് ഓങ്കോളജി ചികിത്സാ വിഭാഗത്തിന് തുടക്കമിടുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സമ്പൂർണ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന കണ്ണൂരിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായി കിംസ് ശ്രീചന്ദ് മാറും. അത്യാധുനിക സൗകര്യങ്ങളും ഉയർന്ന വൈദഗ്‌ധ്യമുള്ള ഡോക്ടർമാരും ഉൾപ്പെട്ട സമർപ്പിതരായ ഒരു മെഡിക്കൽ ടീം മുഴുവൻ സമയവും ലഭ്യമാക്കും.
പണമില്ലാത്തതിനാൽ ഒരാളുടെ ചികിത്സ പോലും നിഷേധിക്കാൻ പാടില്ലെന്ന മൂല്യവും നിശ്ചയദാർഢ്യവും മുറുകെപ്പിടിച്ച് മുന്നേറുന്ന കിംസ് ശ്രീചന്ദ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാനുള്ള എല്ലാവിധ സഹായ പദ്ധതികളും ലഭ്യമാക്കും. ചികിത്സയുമായി ബന്ധപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് 7025767676 എന്ന വാട്‌സ്ആപ്പ് നമ്പറിൽ കിംസ് ഗ്രൂപ്പ് കേരള ക്ലസ്‌റ്റർ സി ഇ ഒ ഫർഹാൻ യാസീനെ നേരിട്ട് ബന്ധപ്പെടാം.
ചടങ്ങിൽ കിംസ് ഗ്രൂപ്പ് കേരള ക്ലസ്‌റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ, കിംസ് ശ്രീചന്ദ് യൂണിറ്റ് ഹെഡ് ഡോ. ദിൽഷാദ്, കിംസ് ഗ്രൂപ്പ് കേരള ക്ലസ്‌റ്റർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അർജുൻ വിജയകുമാർ, കിംസ് ശ്രീചന്ദ് കാർഡിയോളജി വിഭാഗം മേധാവി ഡോ രവീന്ദ്രൻ, ന്യൂറോ സർജറി മേധാവി ഡോ. മഹേഷ് ഭട്ട്, ഗ്യാസ്ട്രോഎൻട്രോളജി മേധാവി ഡോ. സതീഷ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. നാസർ, ജനറൽ മെഡിസിൻ മേധാവി ഡോ. ജിൽജിത് തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്:
എമർജൻസി: +91 85900 17050
ബുക്കിംഗ് നമ്പർ: 04972715550
#KIMSHospital #KeralaHealthcare #Kannur #RoboticSurgery #OrganTransplant #MedicalServices