സംസ്ഥാനത്ത് നിയമനനിരോധനമില്ല: മുഖ്യമന്ത്രി

 


സംസ്ഥാനത്ത് നിയമനനിരോധനമില്ല: മുഖ്യമന്ത്രി
കിലയുടെ സൗത്ത് ഏഷ്യ സ്‌കൂള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
മുളംകുന്നത്തുകാവ്: സംസ്ഥാനത്ത് നിയമനനിരോധനം നിലനില്‍ക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ അത്യാവശ്യനിയമനങ്ങള്‍ നടത്തിക്കഴിഞ്ഞു. ത്രിതല പഞ്ചായത്തുകളിലേയും ആവശ്യമുള്ള തസ്തികകളിലേക്ക് ഉടനെ നിയമനം നടത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് കിലയുടെ സൗത്ത് ഏഷ്യ സ്‌കൂള്‍ മന്ദിരം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. അധികാരവികേന്ദ്രീകരണം ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പൂര്‍ണമായും വിജയയിച്ചിട്ടില്ല. അതിന്റെ പോരായ്മകള്‍ കണ്ടെത്തി നിയമങ്ങളിലോ, ചട്ടങ്ങളിലോ ആവശ്യമായ മാറ്റം വരുത്തി മുന്നോട്ടു പോകും.

ഗ്രാമസഭകളുടെ പ്രാധാന്യം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഇപേ്പാഴും നമുക്കാകുന്നില്ല.അധികാരവികേന്ദ്രീകരണത്തിന്റെ ജീവന്‍ ഗ്രാമസഭകളാണ്. ഗ്രാമസഭകള്‍ ചടങ്ങിനു മാത്രം ചേര്‍ന്നാല്‍ പോരാ. ഗ്രാമസഭയുടെ പരിധിയില്‍ വരുന്ന കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള സജീവ വേദിയാകണം. എങ്കില്‍ മാത്രമേ അധീകാരവികേന്ദ്രീകരണം സാക്ഷാത്കരിക്കാനാകൂ. ഗ്രാമപഞ്ചായത്തുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിനു ബാദ്ധ്യതയുണ്ട്.ഓരോ പ്രവര്‍ത്തിയുടേയും സുതാര്യത അനിവാര്യമാക്കണം, മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ അദ്ധ്യക്ഷനായിരുന്നു. കില കല്‍പ്പിത സര്‍വകലാശാലാ പദവിയിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍വകലാശാലയുടെ സ്‌പെഷല്‍ ഓഫീസറായി ഡോ.പി.പി.ബാലനെ നിയമിച്ച കാര്യം ഡോ.മുനിര്‍ അറിയിച്ചു. കില ഡയറക്ടര്‍ ഡോ.പി.പി. ബാലന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, ശ്രീലങ്കയിലെ പ്രാദേശിക സര്‍ക്കാരുകളുടെ പരിശീലനകേന്ദ്രം ഡയറക്ടര്‍ ഐ.എ ഹമീദ്, ജപ്പാനിലെ നിപ്പോണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫ.സൈതോ ചിഹറോ, കൊച്ചി മേയര്‍ ടോണി ചമ്മണി, മുനിസിപ്പല്‍ ചെയര്‍മാന്‍ ചേംബര്‍ പ്രസിഡന്റ് ജമാല്‍ മണക്കാടന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് പി.ടി. മാത്യു, ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.ആനന്ദന്‍, സെന്‍ട്രല്‍ പി.ഡബ്‌ള്യു.ഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഫനീന്ദ്രനാഥ്, അസോ. പ്രൊഫ.ഡോ.സണ്ണി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Keywords:  Thrishure, Oommen Chandy, M.K.Muneer, Chief Minister, Kerala, Malayalam News, Kerala vartha, Kila, Inauguration, KILA's south asia school inaugurated
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia