Surgery delayed | വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി: മെഡികല്‍ കോളജിന്റെ അനാസ്ഥയെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു. പിന്നാലെ മെഡികല്‍ കോളജിന്റെ ഗുരുതരമായ അനാസ്ഥയില്‍ രോഗി മരിക്കാനിടയായതിനെ കുറിച്ച് അന്വേഷണത്തിന് വീണാ ജോര്‍ജ് ഉത്തരവിട്ടതായി ആരോഗ്യവകുപ് വ്യക്തമാക്കി. മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്ന് കൃത്യസമയത്ത് എത്തിച്ചെങ്കിലും ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്ന് രോഗി മരിക്കുകയായിരുന്നുവെന്ന് പറയുന്നു.
  
Surgery delayed | വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി: മെഡികല്‍ കോളജിന്റെ അനാസ്ഥയെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ ഒരു വൃക്കയാണ് തിരുവനന്തപുരം മെഡികല്‍ കോളജിലേക്ക് കൊണ്ടുവന്നത്. മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്.


അതേസമയം കിഡ്‌നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനെതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


ഒരാളില്‍ നിന്ന് അവയവം എടുത്ത് മാറ്റിയാല്‍ എത്രയും പെട്ടെന്ന് അത് സ്വീകര്‍ത്താവില്‍ വെച്ച് പിടിപ്പിക്കണം. എന്നാല്‍ മാത്രമേ അവയവം ശരിയായി പ്രവര്‍ത്തിക്കുകയുള്ളു. ഇവിടെ കൃത്യസമയത്ത് എത്തിച്ചിട്ടും നാലുമണിക്കൂറോളം വൈകിയെന്നത് ഗുരുതരമായ വീഴ്ചതന്നെയാണ്. അവയവം ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ ഈ അനാസ്ഥ കാരണമാകുമെന്നാണ് പറയപ്പെടുന്നത്.


അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Keywords:  Kidney transplant surgery delayed: Health  Minister orders probe, News, Kerala, Top-Headlines, Surgery, Health Minister, order, Case, Police, Medical, Additional Secretary, Kidney Transplant, College, Ernakulam, hospital, Report, Secretary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia