Kidnapping Case | ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന കേസ്: പ്രതികളെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു; 'പെൺകുട്ടി പരിചയത്തിലായത് ഇൻസ്റ്റഗ്രാം വഴി'; യുവാക്കൾ ലഹരി മാഫിയയുടെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പൊലീസ്
Feb 25, 2024, 17:00 IST
പത്തനംതിട്ട: (KVARTHA) ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പിടിയിലായ പ്രതികളെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തൃശൂർ ജില്ലയിലെ അതുൽ, അജിൽ,ഇവർക്ക് സഹായം ചെയ്തു നൽകിയെന്ന് ആരോപണമുള്ള ജയരാജ് എന്നിവരെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവല്ലയിൽ എത്തിച്ചത്.
'തിരുവല്ലയിലെ സ്കൂളിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനിയെ ഇവർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അതുൽ പുലർച്ചെ നാലുമണിയോടെ പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം മുങ്ങുകയായിരുന്നു. ഇയാളെ കെഎസ്ആർടിസി ബസിൽ പോകും വഴി മൂവാറ്റുപുഴയിൽ നിന്നാണ് പിടികൂടിയത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി അതിലുമായി സൗഹൃദത്തിലായത് ', പൊലീസ് പറഞ്ഞു.
സൈബർ സെലിൻ്റെ സഹായത്തോടെ പൊലീസ് നടത്തിയ അതിവിദഗ്ധമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കക്കം പ്രതികൾ വലയിലായത്. പിടിയിലായ പ്രതികൾ മൂവരും എംഡിഎംഎ അടക്കമുള്ള ലഹരി മാഫിയയുടെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തിരുവല്ല ഡിവൈഎസ്പി എസ് അശാദിൻ്റെ നിർദേശ പ്രകാരം എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ എഎസ്ഐ ജോജോ ജോസഫ്, സിപിഒമാരായ അവിനാശ് വിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വിശദമായ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
< !- START disable copy paste -->

Keywords: Kidnapping Case, Thiruvalla, Crime, Kerala, Student, Thiruvalla, Police, Trissur, School, Exam, KSRTC, Bus, Muvattupuzha, Instagram, Cyber Cell, MDMA, Drugs, DYSP, Court, Kidnapping Case: Youths brought to Thiruvalla police station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.