Unna Beds | സുഖകരമായ ഉറക്കത്തിന് 'സുഷുപ്തി' ഉന്നകിടക്കകളുമായി ഖാദിബോര്‍ഡ്; വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ വിപണിയിലിറക്കി, ലക്ഷ്യം 150-കോടിയുടെ വില്‍പന
Sep 29, 2023, 21:02 IST
കണ്ണൂര്‍: (KVARTHA) ഉറക്കം കൂടുതല്‍ സുഖകരമാക്കാന്‍ പ്രകൃതിയാലുള്ള ഉന്നം നിറച്ച് തയാറാക്കുന്ന സുഷുപ്തി കിടക്കകളുമായി ഖാദി. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിനു കീഴിലാണ് കൈകൊണ്ട് ചര്‍ക്കയിലുണ്ടാക്കുന്ന നൂലുപയോഗിച്ച് ഖാദി തറികളില്‍ നെയ്തെടുക്കുന്ന ഖാദി തുണിയില്‍ ഉന്നം നിറച്ച കിടക്കകള്‍ വിപണിയിലിറക്കിയത്.
കിടക്കകളുടെ ലോഞ്ചിങ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. വൈവിധ്യവല്‍കരണവുമായി മുന്നോട്ടുപോവുകയാണെന്നും ഈ സാമ്പത്തിക വര്‍ഷം 150 കോടിയുടെ വിപണനമാണ് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍കാര്‍, സഹകരണ, അധ്യാപക മേഖലയില്‍ നിന്ന് ഖാദിക്ക് പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. ഇതിലൂടെ ഖാദി ഉപഭോക്താക്കളുടെ ശൃംഖല വലുതാവുകയാണ്. പുതുതലമുറയടക്കം ഖാദിയോട് ഇണങ്ങി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.
പ്രകൃതിദത്തമായതിനാല്‍ ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ അമര്‍ന്നു പോകുന്നതിന് പരിഹാരമായി പുതിയ ഡിസൈനിലാണ് സുഷുപ്തി കിടക്കകള്‍ നിര്‍മിച്ചിരിക്കുന്നത്. സാധാരണ കിടക്കകളില്‍ ഉപയോഗിക്കുന്ന ഉന്നത്തേക്കാള്‍ കൂടുതല്‍ ഗുണമേന്മയുള്ള ഡീലക്സ് സില്‍ക് കോടന്‍ ഉന്നം നിറച്ച് കിടക്ക പെട്ടെന്ന് ഉലയാതിരിക്കാന്‍ പുതിയ രീതിയിലുള്ള തയ്യലിലാണ് കിടക്കകള്‍ നിര്‍മിച്ചിരിക്കുന്നത്. ശരീര വേദനയുള്ളവര്‍ക്ക് അടക്കം ഇതിന്റെ ഉപയോഗം നല്ലതാണ്. സുഷുപ്തി സീരീസില്‍ മടക്ക് കിടക്കകള്‍, ചുരുട്ട് കിടക്കകള്‍, പരമ്പരാഗത ഡിസൈനില്‍ നിന്ന് വ്യത്യസ്തമായ തലയിണകള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്.
കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് അംഗം എസ് ശിവരാമന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഖാദി ജീവിചര്യയാക്കിയവരെ ആദരിച്ചു. ജില്ലാ ഓര്‍തോപീഡിക് സൊസൈറ്റി സെക്രടറി ഡോ കെ ജയദേവ്, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ ജി ശ്യാമ കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥിയായി. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, ഖാദി ബോര്‍ഡ് സെക്രടറി ഡോ കെഎ രതീഷ്, എഫ് ആന്‍ഡ് സിഇഒ ഡി സദാനന്ദന്‍, ഡയറക്ടര്‍മാരായ കെ കെ ചാന്ദിനി, ടി എസ് മാധവന്‍ നമ്പൂതിരി, കെ വി ഗിരീഷ് കുമാര്‍, സി സുധാകരന്‍, പി എന്‍ മേരി വിര്‍ജിന്‍, കെ വി രാജേഷ് എന്നിവര്‍ സംസാരിച്ചു.

Keywords: Khadiboard with Unna beds, Kannur, News, Natural, Khadi board, Unna Beds, Vice Chairman, Market, P Jayarajan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.