Gandhian Thoughts | ഗാന്ധിയന്‍ ചിന്തകള്‍ പുതുതലമുറയിലേക്ക് പകര്‍ന്ന് ഖാദി - ഗാന്ധിയന്‍ സംഗമം

 


പയ്യന്നൂര്‍: (KVARTHA) ഗാന്ധിയന്‍ ചിന്തകള്‍ പുതുതലമുറയിലേക്ക് പകര്‍ന്ന് ഖാദി - ഗാന്ധിയന്‍ സംഗമം. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഖാദി - ഗാന്ധിയന്‍ സംഗമം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

Gandhian Thoughts | ഗാന്ധിയന്‍ ചിന്തകള്‍ പുതുതലമുറയിലേക്ക് പകര്‍ന്ന് ഖാദി - ഗാന്ധിയന്‍ സംഗമം

50 ഗാന്ധിയന്മാരെ സംഗമത്തില്‍ ആദരിച്ചു. ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷനായി. സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ വി പി അപ്പുക്കുട്ടപ്പൊതുവാള്‍ വിശിഷ്ടാതിഥിയായി. പയ്യന്നൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് പിവി വത്സല, മുന്‍ എംഎല്‍എമാരായ സി കൃഷ്ണന്‍, കെപി കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ മണിയറ ചന്ദ്രന്‍, കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് സെക്രടറി ഡോ കെഎ രതീഷ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ മൂന്ന് വരെ ഖാദി വസ്ത്രങ്ങള്‍ 30 ശതമാനം റിബേറ്റില്‍ ലഭിക്കും.

Keywords:  Khadi - Gandhian Confluence by Imparting Gandhian Thoughts to the New Generation, Kannur, News, Khadi - Gandhian Confluence, Gandhian Thoughts, Inauguration, P Jayarajan, Rebate, New Generation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia