Legal Fight | 3 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തില്‍ വിജയം; നിഷയ്ക്ക് ശമ്പള കുടിശ്ശിക ഖാദി ബോര്‍ഡ് കെമാറി

 



കണ്ണൂര്‍: (www.kvartha.com)
ഖാദി ബോര്‍ഡില്‍ നിന്ന് ദിവസക്കൂലി ലഭിക്കാനുള്ള നിഷയ്ക്ക് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചു. 3.37 ലക്ഷം രൂപയുടെ ചെക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. 2013 ലാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിഷ ഖാദി ബോര്‍ഡില്‍ ജോലിക്ക് കയറിയത്. എന്നാല്‍ 2017 ല്‍ പിരിച്ചുവിടുകയായിരുന്നു. ദിവസക്കൂലി 400 രൂപയ്ക്കാണ് നിഷ ജോലിയ്ക്ക് പ്രവേശിച്ചത്. പിരിച്ചുവിട്ട നടപടിയ്‌ക്കെതിരെ നിഷ ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
             
                       
Legal Fight | 3 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തില്‍ വിജയം; നിഷയ്ക്ക് ശമ്പള കുടിശ്ശിക ഖാദി ബോര്‍ഡ് കെമാറി

കോടതിയില്‍ നിന്ന് ജോലിയില്‍ പ്രവേശിക്കാനുള്ള അനുകൂല വിധി സ്വന്തമാക്കി. തിരിച്ചെടുത്തിട്ടില്ലെങ്കില്‍ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ ഖാദി ബോര്‍ഡിലെ വസ്തുക്കള്‍ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനുമായിരുന്നു ഉത്തരവായത്. എന്നാല്‍ ഇതിനെതിരെ ഖാദി ബോര്‍ഡ് ഹൈകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.

അനുകൂല വിധിയും കയ്യില്‍ പിടിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി സര്‍കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന നിഷയ്ക്ക് ഒടുവില്‍ ഖാദി ബോര്‍ഡ്‌ ചെക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിഷയുടെ വിഷയം ഉയര്‍ത്തിക്കാട്ടി മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ഡിസിസി ജെനറല്‍ സെക്രടറി കെസി മുഹമ്മദ് ഫൈസൽ ശക്തമായി രംഗത്തുണ്ടായിരുന്നു.

Keywords: Khadi Board handed over salary arrears check to Nisha, Kerala,Kannur,News,Top-Headlines,Latest-News,Salary,Court.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia