Khadi | ഈ വർഷം ഖാദിബോർഡ് 150 കോടിയുടെ വിൽപ്പന നടത്താൻ ലക്ഷ്യമിടുന്നതായി പി ജയരാജൻ

 
khadi board aims for 150 crore sales this year

Photo: Arranged

ഓഗസ്റ്റ് എട്ടിന് ഓണം ഖാദി വിൽപനമേളക്ക് തുടക്കമാകും. 

കണ്ണൂർ: (KVARTHA) ഈ വർഷം ഖാദിബോർഡ് 150 കോടിയുടെ വിൽപ്പന ലക്ഷ്യമിടുന്നതായി വൈസ് ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പയ്യന്നൂർ ഖാദി കേന്ദ്രം കണ്ണൂർ, കാസർകോട് ജില്ലകളിലായി 30 കോടി വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ഓണം വിൽപ്പന 24 കോടിയാണ് ലക്ഷ്യം.

ഓഗസ്റ്റ് എട്ടിന് ഓണം ഖാദി വിൽപനമേളക്ക് തുടക്കമാകും. 

കണ്ണൂർ ഖാദി ടവറിൽ പ്രവർത്തിക്കുന്ന ആധുനികരീതിയിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ പി ജയരാജന്റെ അധ്യക്ഷതയിൽ സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും.

'കുടുംബത്തിന് ആകെ ഓണക്കോടിയായി ഖാദി വസ്ത്രം' എന്ന പ്രചാരണവുമായി ആണ് ഖാദി ബോർഡ് മുന്നോട്ട് പോകുന്നത്. ആധുനിക വസ്ത്ര ഷോറൂമുകളുടെ മുഖമുദ്രയായ ലോൺട്രി സർവീസ്, ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ശരീരത്തിന് ഇണങ്ങുംവിധം വസ്ത്രങ്ങളുടെ ആർട്ടറേഷൻ എന്നിവയുടെ സേവനം ഈ ഓണത്തിന് ഉപഭോക്താക്കൾക്ക് കണ്ണൂർ ഷോറൂമിൽ ലഭ്യമാകും. ഈ ഓണക്കാലത്ത് ഭവന്റെ സേവനം രാത്രി ഒമ്പതു മണിവരെ ലഭ്യമാകും.

ഓണക്കാലത്ത് 30 ശതമാനം സർക്കാർ റിബേറ്റും ലഭിക്കും. ആകർഷകമായ സമ്മാന പദ്ധതികളും സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഖാദി വസ്ത്രങ്ങൾ വാങ്ങാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

പരുക്കൻ ഖാദിയിൽ നിന്നും നേർമയുള്ള മസ്ലിൻ, ഖാദി പോളിസ്റ്റർ, സിൽക്ക് തുണികളിലേക്കും ഖാദി മേഖല മാറി. പയ്യന്നൂർ ഖാദി കേന്ദ്രത്തിനു കീഴിൽ 68 നൂൽപ്പ് കേന്ദ്രങ്ങളും 61 നെയ്ത് കേന്ദ്രങ്ങളും ആധുനികവൽക്കരിച്ച റെഡിമെയ്ഡ് യൂണിറ്റും കിടക്ക നിർമ്മാണ യൂണിറ്റും യാൺ ഡൈയിംഗ് സെൻസറും പ്രവർത്തിക്കുന്നു.

കെ വി രാജേഷ്, ഷോളി ദേവസ്യ, കെ വി ഫാറൂഖ്, വി ഷിബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia