ഓണാവധി ദിവസങ്ങളിൽ കോവിഡ് വാക്‌സിനേഷൻ ആവശ്യമായ മാനവ വിഭവ ശേഷിയുള്ള മേജർ ആശുപത്രികളിലായി പരിമിതപ്പെടുത്തണമെന്ന് കെ ജി എം ഒ എ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.08.2021) ഓണാവധി ദിവസങ്ങളിൽ കോവിഡ് വാക്‌സിനേഷൻ ആവശ്യമായ മാനവ വിഭവ ശേഷിയുള്ള മേജർ ആശുപത്രികളിലായി പരിമിതപ്പെടുത്തണമെന്നും തിരുവോണ നാളിൽ ഒഴിവാക്കുകയും വേണമെന്ന് കെ ജി എം ഒ എ സർകാരിനോട് ആവശ്യപ്പെട്ടു.

ഓണാവധി ദിവസങ്ങളിൽ കോവിഡ് വാക്‌സിനേഷൻ ആവശ്യമായ മാനവ വിഭവ ശേഷിയുള്ള മേജർ ആശുപത്രികളിലായി പരിമിതപ്പെടുത്തണമെന്ന് കെ ജി എം ഒ എ


കഴിഞ്ഞ 20 മാസത്തിലധികമായി കോവിഡ് പ്രധിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടു അക്ഷീണം പലവിധ സമ്മർദ്ദങ്ങൾക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കു ആവശ്യമായ വിശ്രമം അനിവാര്യമാണ്. കോവിഡ് വാക്സിനേഷൻ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.

ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ, രോഗികളുടെ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രധിരോധ കുത്തിവെപ്പുകൾ എന്നിവക്ക് ഭംഗം വരാതെ വാക്സിനേഷന് വേണ്ടി പ്രത്യേകം സംവിധാനങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഉണ്ടാവണമെന്ന് പ്രസിഡൻ്റ് ഡോ. ജി എസ് വിജയകൃഷ്ണൻ, ജനറൽ സെക്രടറി ഡോ. ടി എൻ സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.

Keywords:  Thiruvananthapuram, Kerala, News, COVID-19, Vaccine, ONAM-2021, Holidays, Hospital, Corona,  KGMOA demands that restrict COVID vaccination on Onam holidays.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia