KFON | സൗജന്യ അതിവേഗ ഇന്റർനെറ്റുമായി കെ ഫോൺ; എങ്ങനെ പുതിയ കണക്ഷൻ എടുക്കാം? ചെയ്യേണ്ടത് ഇത്രമാത്രം
Jun 5, 2023, 13:14 IST
തിരുവനന്തപുരം: (www.kvartha.com) കേരള സർകാരിന്റെ സ്വപ്ന പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് (കെഫോൺ) യാഥാർഥ്യമാകുന്നു. സംസ്ഥാനത്തെ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് കണക്ഷൻ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ സാമ്പത്തികമായ പിന്നാക്കം നിൽക്കുന്ന 14,000 വീടുകളിലും 30,000 ത്തിൽപരം സർകാർ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാവുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോൺ കണക്ഷൻ നൽകുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ സംവിധാനങ്ങൾ ഇതിനോടകം ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 20 എംബിപിഎസ് വേഗതയിൽ മുതൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാനാവും.
പുതിയ കണക്ഷൻ എടുക്കുന്നത് എങ്ങനെ?
* ആദ്യം കെഫോൺ (KFON) ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യണം.
* ആപ്പ് തുറന്ന് 'New Customer' തിരഞ്ഞെടുക്കുക. തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റര്‍ ചെയ്യുക.
* ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്ന് നിങ്ങളെ ബന്ധപ്പെടും. പ്രാദേശിക നെറ്റ്‌വര്‍ക് പ്രൊവൈഡര്‍മാരെ കണക്ഷൻ നൽകാൻ ചുമതലപ്പെടുത്തുകയും ചെയ്യും.
Keywords: News, Kerala, Thiruvananthapuram, KFON, Internet, Broadband, K Phone Registration, Kerala Government, KFON: How to get new connection?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.