തെറ്റിദ്ധാരണ പരത്തി പണം പിരിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി കേയി കുടുംബം


● കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി അനധികൃതമായി പ്രവർത്തിക്കുന്നു.
● മുമ്പ് തലശ്ശേരി പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് പിരിവ് നിർത്തിയിരുന്നു.
● സൗദി സർക്കാർ നിക്ഷേപിച്ച നഷ്ടപരിഹാര സംഖ്യ ആർക്കും വീതിച്ച് നൽകാനാവില്ല.
● പ്രലോഭനങ്ങളിൽ വീഴാതെ ശ്രദ്ധിക്കണമെന്ന് കേയി കുടുംബം.
കണ്ണൂർ: (KVARTHA) സൗദി അറേബ്യയിലെ മക്കയിലുണ്ടായിരുന്ന കേയി റുബാത്തിൻ്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം പിരിക്കുന്ന 'കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി' എന്ന പേരിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് കേയി കുടുംബവുമായോ അവരുടെ താവഴികളുമായോ യാതൊരു ബന്ധവുമില്ലെന്ന് ഓടത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നേരത്തെ തലശ്ശേരി പോലീസിലും ബന്ധപ്പെട്ട അധികാരികളിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ നടത്തിയിരുന്ന അനധികൃത പണപ്പിരിവ് നിർത്തിവെച്ചിരുന്നു. എന്നാൽ അതേ ആളുകൾ വീണ്ടും കണ്ണൂർ കേന്ദ്രീകരിച്ച് വലിയ തോതിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവ് നടത്തുന്നുണ്ട്.
സൗദി ഗവൺമെൻ്റിൻ്റെ 'ഔകാഫിൽ' നിക്ഷിപ്തമായ കേയി റുബാത്ത് നഷ്ടപരിഹാര സംഖ്യ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് കേയിമാരല്ലാത്ത പലരിൽ നിന്നും ഇവർ പണം പിരിക്കുന്നത്. വഖഫ് സ്വത്തിനുള്ള നഷ്ടപരിഹാര സംഖ്യ ആർക്കും വീതിച്ച് കൊടുക്കാൻ സാധിക്കില്ല.
അതിനാൽ, ഇവരുടെ വലയിൽപ്പെട്ട് ആരും വഞ്ചിതരാകരുതെന്നും ഇത് സംബന്ധിച്ചുണ്ടാകുന്ന ഒരു നഷ്ടത്തിനും കേയി കുടുംബത്തിന് ബന്ധമുണ്ടാകില്ലെന്നും കേയി കുടുംബത്തിൻ്റെ മുഴുവൻ പ്രാതിനിധ്യമുള്ള മഹൽ കമ്മിറ്റിയായ തലശ്ശേരി ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളായ സി.ഒ.കെ അലവി കേയി, സി.ഒ.ടി അമീർ അലി കേയി, സി.കെ.പി അബ്ദുറഹ്മാൻ കേയി, സി.കെ.പി റയീസ് കേയി, സി.ഒ.ടി ജംഷിത് കേയി എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ പ്രധാന വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: Keyi family warns against fraudulent fundraising for Mecca Rubath.
#KeyiFamily #ThalasseryNews #FundraisingFraud #Kannur #Rubath #KeralaNews