Onam | സമൃദ്ധിയുടെ നിറവില്‍ ലോകമെങ്ങും മലയാളികള്‍ തിരുവോണം ആഘോഷിക്കുന്നു
Sep 8, 2022, 11:02 IST
തിരുവനന്തപുരം: (www.kvartha.com) നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ലോകമെങ്ങും മലയാളികള്‍ പൊന്നിന്‍ തിരുവോണം ആഘോഷിക്കുന്നു. മുറ്റത്ത് പൂക്കളം തീര്‍ത്തും സദ്യ വിളമ്പിയും പുത്തന്‍ വസ്ത്രമണിഞ്ഞും മലയാളികള്‍ ഈ ദിനം ആഘോഷപൂര്‍ണമാക്കുകയാണ്. ജലോത്സവങ്ങള്‍, പൂക്കളമത്സരം, കൈകൊട്ടിക്കളി, വടംവലി തുടങ്ങി ഓണത്തല്ലു വരെ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ അരങ്ങേറി..
രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം വിപുലമായ രീതിയിലുള്ള ഓണാഘോഷമാണ് ഇത്തവണത്തേത്. കേരളത്തിലെ ഏറ്റവും വലിയ വാര്‍ഷിക ആഘോഷമായ ഓണം സംസ്ഥാനത്തുടനീളം വര്‍ഗ, ജാതി, മത അതിര്‍വരമ്പുകള്‍ മറികടന്ന് ആഘോഷിക്കുന്നു. അത്തം നക്ഷത്രത്തില്‍ ആരംഭിച്ച് 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് മലയാളിക്ക് ഓണം.
ഐതിഹ്യമനുസരിച്ച്, ഒരു കാലത്ത് കേരളം ഭരിച്ചിരുന്നത് മഹാബലി എന്ന ഉദാരമതിയായ രാജാവായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് എല്ലാവരും തുല്യരായിരുന്നു, ചതിയും മോഷണവും കേട്ടുകേള്‍വിയില്ലാത്തതായിരുന്നു. മഹാബലിയുടെ ജനപ്രീതിയില്‍ അസൂയാലുക്കളായ ദേവന്മാര്‍ മഹാവിഷ്ണുവിന്റെ പിന്തുണയോടെ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. എന്നിരുന്നാലും, എല്ലാ വര്‍ഷവും തിരുവോണ നാളില്‍ കേരളത്തിലേക്ക് സന്ദര്‍ശനത്തിന് അദ്ദേഹത്തെ അനുവദിച്ചു. മഹാബലി ഈ ദിവസം കേരളം കാണാന്‍ എത്തുന്നുവെന്ന വിശ്വാസത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഏകത്വത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ഓണം പകരുന്നത്.
< !- START disable copy paste -->

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, Kerala, Thiruvananthapuram, Top-Headlines, Onam, Celebration, Festival, Malayalees, Keralites celebrate Onam world over.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.