Malayali Men | വ്യാജ റിക്രൂട്‌മെന്റ് ഏജന്‍സിയുടെ ചതിയില്‍പെട്ട് റഷ്യയില്‍ കുടുങ്ങിയ മലയാളികളുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍; യാത്രാ രേഖകളില്ലാത്തതിനാല്‍ മടക്കം വൈകുമെന്ന് എംബസി; ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുവെന്ന് മറുപടി

 


തിരുവനന്തപുരം: (KVARTHA) വ്യാജ റിക്രൂട്‌മെന്റ് ഏജന്‍സിയുടെ ചതിയില്‍പെട്ട് റഷ്യയിലെ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികളുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍കാര്‍ ആരംഭിച്ചുവെന്ന് അറിയിച്ചെങ്കിലും യാത്രാ രേഖകള്‍ കൈയില്‍ ഇല്ലാത്തതിനാല്‍, മടക്കം വൈകുമെന്നാണ് റഷ്യയിലെ ഇന്‍ഡ്യന്‍ എംബസി അറിയിച്ചത്.

റഷ്യന്‍ യുദ്ധ മുഖത്തുനിന്നും പരുക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യന്‍, പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പന്‍ എന്നിവരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന ആശ്വാസ വാര്‍ത്തയായിരുന്നു ആദ്യം കേട്ടത്. യാത്രാ രേഖകളില്ലാത്തതോടെ ഇവരുടെ തിരിച്ചുവരവ് അനിശ്ചിതമായി നീളുകയാണ്. ദിനേന എംബസിയില്‍ കയറി ഇറങ്ങിയിട്ടും ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുവെന്ന് മാത്രമാണ് മറുപടിയെന്നാണ് വിവരം.

റഷ്യയിലെ യുദ്ധ മേഖലയില്‍ നാലു പേരാണ് സര്‍കാര്‍ കണക്കുപ്രകാരം കുടുങ്ങിക്കിടക്കുന്നത്. അഞ്ചു തെങ്ങ് സ്വദേശികളായ വിനീത്, ടിനു, പ്രിന്‍സ് എന്നീ മൂന്നുപേരും പൊഴിയൂര്‍ സ്വദേശിയായ ഡേവിഡ് മുത്തപ്പന്‍ എന്ന ഒരാളുമാണ് റഷ്യയിലുളളത്. ഇതില്‍ വിനീതിന്റെയും ടിനുവിന്റെയും വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഇക്കാര്യത്തിലും എംബസിയുടെ ഇടപെടല്‍ തൃപ്തികരമല്ലെന്നാണ് ഇവരുടെ കുടുംബം ആരോപിക്കുന്നത്.

Malayali Men | വ്യാജ റിക്രൂട്‌മെന്റ് ഏജന്‍സിയുടെ ചതിയില്‍പെട്ട് റഷ്യയില്‍ കുടുങ്ങിയ മലയാളികളുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍; യാത്രാ രേഖകളില്ലാത്തതിനാല്‍ മടക്കം വൈകുമെന്ന് എംബസി; ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുവെന്ന് മറുപടി

എംബസി തഴയുമ്പോഴും റഷ്യയിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്. എന്നാല്‍ എന്ന് തിരിച്ചെത്താനാകുമെന്ന കാര്യത്തില്‍ എംബസിക്കും വിദേശകാര്യമന്ത്രാലയത്തിനും ഉത്തരമില്ല.

തുമ്പ സ്വദേശി ട്രാവല്‍ ഏജന്റ് വഴിയാണ് യുവാക്കള്‍ റഷ്യയിലെത്തിയത്. സുരക്ഷാജോലിയും മികച്ച ശമ്പളവും വാഗ്ദാനം നല്‍കിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. റഷ്യയിലെത്തിയ ഇവരില്‍ നിന്ന് ചില പേപറുകള്‍ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിടറി കാംപിലേക്ക് കൈമാറുകയായിരുന്നു. പരിശീലനം നല്‍കിയ ശേഷം പ്രിന്‍സിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും അയയ്ക്കുകയായിരുന്നുവെന്നാണ് വിവരം.

Keywords: News, Kerala, Kerala-News, Malayalam-News, Keralite, Stuck, Russia, Return, Soon, Uncertain, Central Government, Embassy, Help, Family, Keralite stuck in Russia cannot return soon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia