Google Rewards | ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളി യുവാവിന് ഒരു കോടി രൂപ സമ്മാനം; അനുമോദനവുമായി നെറ്റിസണ്‍സ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com) മലയാളിയായ കെ എല്‍ ശ്രീറാം ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയതിന് 1,35,979 യുഎസ് ഡോളര്‍ (ഏകദേശം 1.11 കോടി ഇന്‍ഡ്യന്‍ രൂപ) സമ്മാനം നേടി. ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗാം 2022 ല്‍ 2, 3, 4 സ്ഥാനങ്ങളാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം നേടിയത്. 
Aster mims 04/11/2022

ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി നേരത്തെയും ഈ യുവാവ് ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തില്‍ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകള്‍ കംപനിയെ അറിയിക്കുകയും അവര്‍ തിരുത്ത് വരുത്തുകയും ചെയ്യാറാണ് പതിവ്. കണ്ടെത്തിയ വീഴ്ചകള്‍ റിപോര്‍ടാക്കി നല്‍കുന്നതായിരുന്നു ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം. 

കെ കൃഷ്ണമൂര്‍ത്തിയുടെയും കെ ലിജിയുടെയും മകനായ ശ്രീറാം സ്‌ക്വാഡ്രന്‍ ലാബ്‌സ് എന്ന സ്റ്റാര്‍ടപ് നടത്തുകയാണ്. സൈബര്‍ കടന്നുകയറ്റങ്ങളില്‍ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് കാനഡയില്‍ രെജിസ്റ്റര്‍ ചെയ്ത സ്‌ക്വാഡ്രന്‍ ലാബ്‌സ് ചെയ്യുന്നത്. 

ശ്രീറാമും സുഹൃത്ത് ചെന്നൈ സ്വദേശി ശിവനേഷ് അശോകും ചേര്‍ന്ന് നാല് റിപോര്‍ടുകളാണ് മത്സരത്തിന് അയച്ചത്. അതില്‍ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു. 

ഇതോടെ, സമൂഹ മാധ്യമങ്ങളില്‍ അനുമോദനവുമായി നെറ്റിസണ്‍സ് രംഗത്തെത്തി. നിരവധിപേരാണ് യുവാവിനെ അഭിനന്ദിച്ച് കമന്റും ലൈകും ഇട്ടിരിക്കുന്നത്. 


Google Rewards | ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളി യുവാവിന് ഒരു കോടി രൂപ സമ്മാനം; അനുമോദനവുമായി നെറ്റിസണ്‍സ്


Keywords:  News, Kerala, Kerala-News, Alappuzha-News, Keralite, Reward, Google, Security Breach, Crore, Keralite got Rs one crore reward for finding out google's security breach. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia