കാഞ്ഞിരപ്പുഴ: (www.kvartha.com 13.04.2020) അജ് മാനില്‍ ന്യൂമോണിയ ബാധിച്ച് കാഞ്ഞിരപ്പുഴ സ്വദേശി മരിച്ചു. ചിറക്കല്‍പ്പടി ചൂരിയോട് സ്വദേശി പരേതനായ നാലകത്ത് മുഹമ്മദാലി- ബീവാത്തു ദമ്പതികളുടെ മകന്‍ ഹനീഫ (40) ആണ് മരിച്ചത്. വയറിങ് തൊഴിലാളിയാണ്. ഭാര്യ: സുനീറ. മക്കള്‍: ഹന്ന, ഇഷാന, അഫാന്‍.
തിങ്കളാഴ്ച പുലര്‍ച്ചെ അജ് മാനിലെ ജിഎംസി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. നാലു മാസം മുമ്പാണ് ഹനീഫ അജ് മാനില്‍ എത്തിയത്. മൂന്ന് ദിവസം മുന്‍പ് പനിയും ജലദോഷവുമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം അറിയുന്നതിനായി രക്ത സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.
മൃതദേഹം അജ് മാനില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Keywords: Keralite dies of pneumonia in Ajman, News, Malayalees, Ajman, hospital, Treatment, Family, Dead Body, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.