Died | സുഡാനിലെ വെടിവയ്പ്പ്: കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു

 


കണ്ണൂര്‍: (www.kvartha.com) സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ആഭ്യന്തര ഏറ്റുമുട്ടല്‍ അതിരൂക്ഷമായ സുഡാനില്‍ കണ്ണൂര്‍ ജില്ലയിലെ ആലക്കോട് നെല്ലിപ്പാറ സ്വദേശി വെടിയേറ്റ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട് അഗസ്റ്റിനാണ് മരിച്ചത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്‍ഡ്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദേശിച്ചിരുന്നു. സുഡാനിന്റെ തലസ്ഥാനമായ ഖാര്‍തൂമില്‍ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയായിരുന്നു ഇന്‍ഡ്യന്‍ എംബസി നിര്‍ദേശം പുറപ്പെടുവിച്ചത്.  

വീട്ടിനുള്ളില്‍ ഫോണ്‍ ചെയ്യുന്നതിനിടെയാണ് ആല്‍ബര്‍ടിന് വെടിയേറ്റതെന്നും ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Died | സുഡാനിലെ വെടിവയ്പ്പ്: കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു


ആല്‍ബര്‍ട്അഗസ്റ്റില്‍ ജോലി ആവശ്യാനുസരമാണ് കുടുംബത്തോടൊപ്പം സുഡാനിലെത്തിയത്. മൃതദേഹം ഇന്‍ഡ്യന്‍ എംബസിയുടെ നയതന്ത്രചാനല്‍ വഴി നാട്ടിലേക്ക് കൊണ്ടുവരാനുളളള നീക്കങ്ങള്‍ ബന്ധുക്കള്‍ നടത്തിവരികയാണ്.

Keywords: News, Kerala, Kerala-News, Kannur-News, Clash, Death, Shot, Keralite died in Sudan clashes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia