Keraleeyam | 'കേരളീയം' പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി; എല്ലാവര്‍ഷവും സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി; പ്രമുഖരുടെ നിരതന്നെ വേദിയില്‍
Nov 1, 2023, 12:09 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ഒരാഴ്ചത്തെ 'കേരളീയം' പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ഷവും കേരളീയം സംഘടിപ്പിക്കുമെന്നും കേരളീയം ലോകോത്തര ബ്രാന്‍ഡായി മാറ്റുമെന്നും ഉദ് ഘാടന പ്രസംഗത്തില്‍ പിണറായി വിജയന് പറഞ്ഞു. സ്പീകര്‍ എ എന്‍ ശംസീര്‍ കേരളീയം ബ്രോഷര്‍ പ്രകാശനം ചെയ്തു.
42 വേദികളിലായി നടക്കുന്ന കേരളീയത്തില്‍ ഭാവി കേരളത്തെക്കുറിച്ചു ചര്‍ച ചെയ്യുന്ന സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ബിസിനസ് മീറ്റുകള്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേള, ചലച്ചിത്രമേള, കലാപരിപാടികള്‍ എന്നിവ നടക്കും.
മുഖ്യമന്ത്രിയുടെ പ്രസംഗം:
ആര്‍ക്കും പിന്നിലല്ല, പലകാര്യത്തിലും മുന്നിലാണെന്നുള്ള പതാക
ഉയര്‍ത്താന്‍ കേരളീയത്തിന് കഴിയണം. നേട്ടങ്ങള്‍ കൈവരിക്കാന്‍ അപാരമായ സിദ്ധികള്‍ നമുക്കുണ്ട്. ഭൂപരിഷ്കരണം മുതല്‍ ജനകീയവത്കരണം വരെ മാതൃകകള്‍ സൃഷ്ടിച്ചു. എന്നാല്‍ ഈ നേട്ടങ്ങള്‍ അവ അര്‍ഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള പരിപാടിയായി കേരളീയം മാറും. വിദേശ മാതൃകകള്‍ അനുകരിച്ച് കേരളീയത്തെ ലോകോത്തര ബ്രാന്‍ഡായി മാറ്റും.
ചവിട്ടി താഴ്ത്തപ്പെട്ടവരെ വരവേല്‍ക്കുന്ന സങ്കല്പമാണ് കേരളീയത്തിന്റേത്. മലയ്ക്കും അലയ്ക്കും ഇടയിലുള്ള ഹരിതാഭ, വൈവിധ്യമാര്‍ന്ന ഭക്ഷണ രീതികള്‍, നാട്ടുഭാഷാ രീതികള്‍ അങ്ങനെ വിവിധങ്ങളായവയുടെ സംഗമം കേരളത്തിലുണ്ട്. ഇതെല്ലാം കേരളത്തിന്റെ നാലതിരുകളില്‍ മാത്രം ഒതുങ്ങിനിന്നാല്‍ മതിയോ. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ വാളും തീയുമായി നില്ക്കുമ്പോള് നാം ഇവിടെ രൂപപ്പെടുത്തിയ മാതൃക അവര്‍ക്ക് പിന്തുടരാവുന്നതല്ലെ. വിശ്വ സംസ്കാരത്തിന്റെ മിനിയേചര്‍ ഇവിടെയുണ്ടെന്ന് വിളിച്ചു പറയാന്‍ സാധിക്കേണ്ടതുണ്ട്.
പലയിടങ്ങളില്‍ പോയി തേന്‍ സംഭരിക്കുന്ന തേനീച്ചകളെപ്പോലെയാണ് മലയാളികള്‍. പലയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന അറിവുകളാല്‍ നമ്മള് നമ്മളെ ശക്തിപ്പെടുത്തുന്നു. നമ്മുടെ നവോഥാനം മറ്റ് ഇന്‍ഡ്യന്‍ പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. അത് സ്വാതന്ത്ര്യ സമരവുമായി ചേര്‍ന്നു നിന്നു. അര നൂറ്റാണ്ട് കൊണ്ട് നമ്മള് ഒരു നൂറ്റാണ്ടിന്റെ ദൂരം ഓടിത്തീര്‍ത്തു'- എന്നും പിണറായി വിജയന് പറഞ്ഞു.
മന്ത്രിമാര്‍, കമല്ഹാസന്, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, എംഎ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ വേദിയിലെത്തി. കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോടു വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചടങ്ങില്‍ നിയമസഭാ പുരസ്കാരം എംടി വാസുദേവന്‍ നായര്‍ക്കു മുഖ്യമന്ത്രി സമ്മാനിക്കും.

Keywords: Keraleeyam programme begins, Thiruvananthapuram, News, Keraleeyam, Chief Minister, Pinarayi Vijayan, Inauguration, Actors, Business Men, Malayalee's, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.