'ധിക്കാര.. ധിക്കാര, അന്യായ അന്യായ'; കർണാടക എ ഡി ജി പിക്ക് മുമ്പിൽ ഉയർന്നത് കേരളത്തിന്റെ പ്രതിഷേധം
Aug 3, 2021, 19:59 IST
തലപ്പാടി: (www.kvartha.com 03.08.2021) സ്ഥിഗതികൾ വിലയിരുത്താൻ തലപ്പാടി അതിർത്തിയിലെത്തിയ കർണാടക എ ഡി ജി പിയുടെ സന്ദർശനത്തിനിടെ പ്രതിഷേധവുമായി കേരളം. വിവിധ സംഘടന പ്രതിനിധികളാണ് മുദ്രാവാക്യങ്ങളുമായി ദേശീയപാതയിൽ കുത്തിയിരുന്നത്. 'ധിക്കാര.. ധിക്കാര കർണാടക സർകാറിന ധിക്കാര, അന്യായ അന്യായ കർണാടക സർകാറിന അന്യായ' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്.
കർണാടകയുടെ പരിശോധന സ്ഥലത്തെ സാഹചര്യങ്ങൾ എഡിജിപി പ്രതാപ് റെഡ്ഡി വിലയിരുത്തി. പൊലീസ് സുരക്ഷയെക്കുറിച്ചും പരിശോധനകളെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ ശേഖരിച്ചു. ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്രൻ എഡിജിപിക്ക് വിശദാംശങ്ങൾ നൽകി.
അതിർത്തിയിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് എഡിജിപി പൊലീസ് ഉദ്യോഗസ്ഥരോടും ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണറോടും ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം രോഗികൾക്കും, ഹാൾ ടികെറ്റ് കാണിച്ചാൽ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കും വിലക്കില്ലെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കാസർകോട് ജില്ലാ കലക്ടറുമായി ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷണറും, ജില്ലാ പൊലീസ് മേധാവിയുമായി മംഗളുറു സിറ്റി പൊലീസ് കമീഷണറും, ദക്ഷിണ കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ടും ആശയ വിനിമയം നടത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നതിന് 72 മണിക്കൂറിനുള്ളിലുള്ള ആർ ടി പി സി ആർ നെഗറ്റീവ് സെർടിഫികെറ്റ് നിർബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷണർ, കാസർകോട് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിനെ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഒഴികെ മറ്റുള്ള രോഗികൾക്കും ചികിത്സയ്ക്ക് മംഗളൂറിലേക്കും മറ്റും യാത്ര ചെയ്യുന്നതിനും ആർടി പി സി ആർ നെഗറ്റീവ് സെർടിഫികെറ്റ് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച വൈകീട്ട് ട്രെയിനിൽ മംഗളൂറിലെത്തിയ 60 പേരെ ആർടി പി സി ആർ നെഗറ്റീവ് സെർടിഫികെറ്റ് ഇല്ലാത്തതിനാൽ തടഞ്ഞുവെക്കുകയും ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് പ്രതിഷേധത്തിനെ തുടർന്നാണ് വിട്ടയച്ചത്. എല്ലാ റെയിൽവേ സ്റ്റേഷവുകളിലും പരിശോധന തുടരുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സിറ്റി പൊലീസ് കമീഷണർ എൻ ശശികുമാർ, എസ് പി റിഷികേശ് സോനവാനെ എന്നിവരും തലപ്പാടിയിൽ എഡിജിപിക്ക് ഒപ്പമുണ്ടായിരുന്നു.
< !- START disable copy paste -->

Keywords: Kerala, News, DGP, Karnataka, Protest, District Collector, Police, Train, SP, Kerala's protest in front of Karnataka ADGP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.