കേരളം, സെക്സ് സൈറ്റുകളുടെ സ്വന്തം നാട്!

 



കേരളം, സെക്സ് സൈറ്റുകളുടെ സ്വന്തം നാട്!
തിരുവനന്തപുരം: ലോകത്തെ ഏത് കുടിയന്‍മാരോടും മത്സരിക്കാന്‍ കെല്‍പുളളവരാണ് കേരളത്തിലെ മദ്യപാനികള്‍. ഓരോ വര്‍ഷവും കുടിയുടെ റെക്കോര്‍ഡ് ഭേദിച്ചുകൊണ്ടിരിക്കുന്നു. കുടിയില്‍ മാത്രമല്ല സെക്സ് വെബ്സൈറ്റുകള്‍ കാണുന്ന കാര്യത്തിലും മലയാളികള്‍ വളരെ മുന്നിലാണത്രേ. വിദ്യാര്‍ഥികളടക്കം സംസ്ഥാനത്ത്  സെക്സ് വെബ്സൈറ്റുകള്‍ക്ക് അടിമകളായവര്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെക്കൂടിയെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കുട്ടികളുടെ  കാര്യത്തില്‍ മാത്രമല്ല, ഇന്ത്യയില്‍​ഏറ്റവുംകൂടുതല്‍ സെക്സ് വീഡിയോ നിര്‍മിക്കുന്നതും കേരളത്തില്‍ തന്നെ. സെക്സിനോട് പൊതുസമൂഹം പുലര്‍ത്തുന്ന രഹസ്യാത്മകതയാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലെ സെക്സ് വീഡിയോ ഭ്രമം ക്രമാധീതമായി വര്‍ധിച്ചിരിക്കുന്നുവെന്ന് മനശാസ്ത്രജ്ഞനായ സി പി സോമനാഥ് പറയുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിപോലും സെക്സ് വീഡിയോ കാണുന്നുണ്ട്.

ഇങ്ങനെയൊരു തലമുറ ചെറുപ്പത്തിലേ സെക്സിനോട് അഭിനിവേശം കാട്ടിയാല്‍ പ്രായപൂര്‍ത്തിയായാവുമ്പോഴേക്കും വലിയ പ്രത്യാഘാതങ്ങളുണ്ടാവും. ഇത് സൈബര്‍ ക്രൈമിലേക്കും ബലാല്‍സംഗത്തിലേക്കും നയിക്കുകയും ചെയ്യുമെന്നും സി പി സോമനാഥ്  ഓര്‍മിപ്പിക്കുന്നു.

കേരളത്തില്‍ സൈബര്‍ ക്രൈമുകളുടെ എണ്ണവും കൂടി വരുകയാണ്. കൊച്ചിയാണ് ഇതില്‍ മുന്നില്‍. കോഴിക്കോടും തിരുവനന്തപുരവും തൊട്ടുപിന്നിലുണ്ട്.


SUMMARY: Research shows an alarming increase in the number of people in the state who are addicted to porn... students included.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia