SWISS-TOWER 24/07/2023

കേരളത്തിന്‍റെ സ്വന്തം നേന്ത്രപഴം യൂറോപിലേക്ക്; കർഷകർക്ക് എല്ലാക്കാലത്തും മികച്ച വില ഉറപ്പാക്കുക ലക്ഷ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 05.03.2021) ഏത്തവാഴ കർഷകർക്ക് എല്ലാകാലത്തും മികച്ച വില ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ സ്വന്തം നേന്ത്രപഴം കപ്പൽ വഴി യൂറോപിലേക്ക് കയറ്റി അയക്കുന്നു. ഇതിനായി കയറ്റുമതി ചെയ്യാനുള്ള നടപടികൾ തുടങ്ങി. കൃഷിവകുപ്പിന് കീഴിലെ വിഎഫ്പിസികെയാണ് പദ്ധതിയുടെ ഉത്തരവാദിത്തം.

കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നത് മുതൽ കയറ്റുമതിയുടെ അവസാനം വരെ വെജിറ്റബിൾ ആന്‍റ് ഫ്രൂട് പ്രൊമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ്. 85 ശതമാനം മൂപ്പായ വാഴക്കുലകൾ താഴെ വീഴാതെ വെട്ടിയെടുത്ത് തോട്ടത്തിൽ വച്ച് തന്നെ പടലകളാക്കും.

പിന്നീട് എറണാകുളം നടക്കുരയിലെ സംഭരണകേന്ദ്രത്തിലേക്ക്. ഇവിടെ വച്ച് കേടുപാടുകളോ ക്ഷതമോ സംഭവിച്ച കായ്കൾ നീക്കും. ഓരോ പടലയും കഴുകി ഈർപ്പം നീക്കി പായ്ക്ക് ചെയ്ത് റീഫർ കണ്ടൈനറിലേക്ക് മാറ്റും. താപനില ക്രമീകരിക്കാവുന്ന കണ്ടൈനറുകൾ ആയിരിക്കും ഇവ. 25 ദിവസത്തിനുള്ളിൽ നേന്ത്രപഴം കപ്പൽ കയറി യൂറോപിലെത്തും.
Aster mims 04/11/2022

കേരളത്തിന്‍റെ സ്വന്തം നേന്ത്രപഴം യൂറോപിലേക്ക്; കർഷകർക്ക് എല്ലാക്കാലത്തും മികച്ച വില ഉറപ്പാക്കുക ലക്ഷ്യം

ഓരോ പെട്ടിയിലുമുള്ള ക്യൂആർകോഡ് സ്കാൻ ചെയ്താൽ കൃഷിക്കാരുടെ വിവരങ്ങളും നിലം ഒരുക്കുന്നത് മുതൽ പായ്ക് ഹൗസ് പരിചരണങ്ങൾ വരെ സ്ക്രീനിൽ തെളിയും.

വിമാനമാർഗം കുറഞ്ഞ അളവിലാണ് കേരളത്തിൽ നിന്ന് ഏത്തപ്പഴം നിലവിൽ കയറ്റി അയക്കുന്നത്. ഇനി കപ്പൽ മാർഗം കുറഞ്ഞ ചെലവിൽ കൂടുതൽ കയറ്റി അയക്കാം. ആദ്യഘട്ടത്തിൽ ലണ്ടനിലേക്കാണ് കയറ്റുമതി. പ്രതിവർഷം 2000 ടൺ നേന്ത്രപഴത്തിന്‍റെ കയറ്റുമതിയാണ് വിഎഫ്പിസികെ ലക്ഷ്യമിടുന്നത്.

Keywords:  News, Kerala, State, Europe, Export, Banana, Farmers, Prices, Kerala's own banana goes to Europe; The aim is to ensure the best prices for farmers at all times.  
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia