14-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെ
Jun 2, 2016, 12:40 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.06.2016) 14-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെ ആരംഭിച്ചു. പ്രോ ടെം സ്പീക്കര്‍ എസ്. ശര്‍മയാണ് സഭ നിയന്ത്രിക്കുന്നത്. സഭയിലെ 140 പേരില്‍ 44 പേര്‍ പുതുമുഖങ്ങളാണ്.
ഇക്കുറി നിയമസഭയില്‍ ബി.ജെ.പിയുടെ സാന്നിധ്യമാണ് പ്രത്യേകത. നേമം മണ്ഡലത്തില്‍ വിജയിച്ച ഒ. രാജഗോപാല്‍ നഗരത്തില്‍ റോഡ് ഷോ നടത്തിയതിന് ശേഷമാണ് സഭയിലെത്തിയത്. 140 പേരുടെയും സത്യപ്രതിജ്ഞ പൂര്‍ത്തിയായ ശേഷം സഭാ ഇന്നത്തേക്ക് പിരിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി വീണ്ടും സഭ ചേരും.
വ്യാഴാഴ്ച ഉച്ചവരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പത്രിക സ്വീകരിക്കുന്നത്. പി. ശ്രീരാമകൃഷ്ണനെ സ്പീക്കറായി നിയമിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ മത്സരിക്കും.
ഇതില്‍ മൂന്നു പേര്‍ വനിതകളും 13 പേര്‍ ഇടവേളക്കു ശേഷം വീണ്ടും എത്തുന്നവരും, 83 പേര്‍ സിറ്റിങ് എം.എല്‍.എമാരുമാണ്. വള്ളിക്കുന്നില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം.എല്‍. എ അബ്ദുല്‍ ഹമീദ് ആണ് ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്.
ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദറാണ് രണ്ടാമന്‍. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മഞ്ചേശ്വരത്തു നിന്നുള്ള ലീഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് കന്നടയില്‍ സത്യപ്രതിജ്ഞ ചെയ്തു.
ഇക്കുറി നിയമസഭയില്‍ ബി.ജെ.പിയുടെ സാന്നിധ്യമാണ് പ്രത്യേകത. നേമം മണ്ഡലത്തില്‍ വിജയിച്ച ഒ. രാജഗോപാല്‍ നഗരത്തില്‍ റോഡ് ഷോ നടത്തിയതിന് ശേഷമാണ് സഭയിലെത്തിയത്. 140 പേരുടെയും സത്യപ്രതിജ്ഞ പൂര്‍ത്തിയായ ശേഷം സഭാ ഇന്നത്തേക്ക് പിരിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി വീണ്ടും സഭ ചേരും.
വ്യാഴാഴ്ച ഉച്ചവരെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പത്രിക സ്വീകരിക്കുന്നത്. പി. ശ്രീരാമകൃഷ്ണനെ സ്പീക്കറായി നിയമിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ മത്സരിക്കും.
Also Read:
കുണിയയില്‍ ലോറിയും ടവേരയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം
Keywords: Kerala's new MLAs being sworn in, Thiruvananthapuram, Conference, Women, O Rajagopal, Election, Kerala, BJP, MLA, Candidate, Speaker Election.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

