Aster MIMS | കേരളത്തിലെ ആദ്യ സമ്പൂർണ ജി ഐ മോടിലിറ്റി ആൻഡ് ഫിസിയോളജി ക്ലിനിക് കണ്ണൂർ ആസ്റ്റർ മിംസിൽ; ചികിത്സാ രംഗത്ത് വലിയ മാറ്റത്തിന് തിരികൊളുത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) ഉദരരോഗ ചികിത്സ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി കേരളത്തിലെ ആദ്യ ജി ഐ മോടിലിറ്റി ആൻഡ് ഫിസിയോളജി ക്ലിനിക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തന സജ്ജമായി. കുടലിന്റെ ചലനങ്ങളുമായി ബന്ധപ്പെട്ട നിരവധി അസുഖങ്ങളുടെ ചികിത്സയിൽ ഇതോടെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.

Aster MIMS | കേരളത്തിലെ ആദ്യ സമ്പൂർണ ജി ഐ മോടിലിറ്റി ആൻഡ് ഫിസിയോളജി ക്ലിനിക് കണ്ണൂർ ആസ്റ്റർ മിംസിൽ; ചികിത്സാ രംഗത്ത് വലിയ മാറ്റത്തിന് തിരികൊളുത്തും

ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന രോഗാവസ്ഥയായ ഡിസ്‌ഫജിയ, അകലേഷ്യ കാർഡിയ, ദഹനസംബന്ധമായ തകരാറുകൾ, കഴിച്ച ഭക്ഷണം പുറത്തേക്ക് വരുന്ന അവസ്ഥകൾ, വിട്ടുമാറാത്ത ഛർദി, വയറു വീർക്കുന്ന അവസ്ഥ, വയറുവേദന, മലബന്ധം തുടങ്ങിയ അനേകം രോഗങ്ങളുടെ ഫലപ്രദമായ നിർണയത്തിനും ചികിത്സയ്ക്കും ജി ഐ മോടിലിറ്റി ആൻഡ് ഫിസിയോളജി ക്ലിനിക് സഹായകരമാകും . പി എച് സ്റ്റഡി, ഇംപെഡൻസ് സ്റ്റഡി, അമ്മോണിയ ബ്രീത് ടെസ്റ്റ്, കൊളോണിക് ട്രാന്സിസ്റ്റ് സ്റ്റഡി, ഈസോഫേഗൽ മാനോമെട്രി, അനോറെക്ടൽ മാനോമെട്രി, തുടങ്ങിയ പരിശോധനാരീതികളാണ് ഈ ക്ലിനികിൽ സമന്വയിപ്പിച്ചിരിക്കുന്നത്.

ഇതിന് പുറമെ പോയം (POEM) ബോടുലിസം ഇൻജക്ഷൻ, ആംസ്, ജി പോയം തുടങ്ങിയ വിഭിന്നങ്ങളായ എൻഡോസ്കോപിക് ചികിത്സ രീതികളും ഇതിൽ ലഭ്യമാകും. ഇതിന് പുറമെ സങ്കീർണമായ മലബന്ധം, മലവിസർജത്തിന് മേലുള്ള നിയന്ത്രണത്തിന്റെ അഭാവം, മലദ്വാരത്തിന്റെ മുകൾ ഭാഗത്തുള്ള വേദന തുടങ്ങിയവയുടെ ചികിത്സയ്ക്ക് ആവിശ്യമായ ആധുനിക മെഡികൽ തെറാപി ക്ലിനികും സജ്ജീകരിച്ചിട്ടുണ്ട്.

മലബന്ധം അനുഭവപ്പെടുന്ന രോഗികളിൽ 80 മുതൽ 90 ശതമാനം വരെ ഫലപ്രദമായ ചികിത്സാഫലമാണ് ബയോഫീഡ്ബാക് തെറാപിയിൽ ലഭ്യമാകുന്നത്. വിവിധ സെക്ഷനുകളിലായാണ് ബയോഫീഡ്ബാക് തെറാപി ചികിത്സ പുരോഗമിക്കുന്നത്. ഇതിലൂടെ മികച്ച ജീവിതനിലവാരവും, മരുന്നുകളിൽ നിന്ന് മുക്തിനേടിയ ജീവിതവും ആസ്വദിക്കാൻ രോഗികൾക്ക് സാധിക്കുമെന്ന് ആസ്റ്റർ മിംസ് ഗാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. സാബു കെ ജി പറഞ്ഞു. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഗ്യാസ്ട്രോ വിഭാഗം ഡോക്ടർമാരായ കവിത ആർ, വിജോഷ് വി കുമാർ, വിവേക് കുമാർ, പബ്ലിക് റിലേഷൻ മേധാവി സിപി നസീർ അഹ്‌മദ്‌ എന്നിവരും പങ്കെടുത്തു.

Keywords: News, Kannur, Kerala, Health, Aster MIMS, GI Motility and Physiology Clinic, Treatment,  Kerala's first complete GI Motility and Physiology Clinic at Kannur Aster MIMS.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia