Salary Hike | യുവജന കമിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച് നല്‍കാന്‍ അനുമതി; 6 ലക്ഷം രൂപയോളം അധികം കിട്ടും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന യുവജന കമിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നല്‍കാന്‍ സര്‍കാര്‍ തീരുമാനം. ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച് നല്‍കാന്‍ ധനവകുപ്പ് അനുമതി നല്‍കി. 
Aster mims 04/11/2022

ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കാനാണ് നീക്കം. ഇതോടെ ആറു ലക്ഷത്തോളം രൂപ മുന്‍കാല ശമ്പളമായി ചിന്തയ്ക്കു ലഭിക്കും. സിപിഎം സംസ്ഥാന കമിറ്റി അംഗമാണ് ചിന്ത. യുവജന കമിഷന്‍ ചെയര്‍പഴ്‌സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂണ്‍ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്.

നേരത്തെ 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റെടുത്ത 2016 മുതല്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടു. വകുപ്പ് ഇത് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടു.

Salary Hike | യുവജന കമിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച് നല്‍കാന്‍ അനുമതി; 6 ലക്ഷം രൂപയോളം അധികം കിട്ടും


മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നല്‍കണമെന്ന് ചിന്ത ജെറോ ആവശ്യപ്പെട്ടെങ്കിലും  ധനവകുപ്പും യുവജനക്ഷേമവകുപ്പും ആദ്യം നിരസിക്കുകയായിരുന്നു. വീണ്ടും ധനവകുപ്പിനെ അപേക്ഷയുമായി സമീപിച്ചപ്പോഴാണ് കുടിശ്ശിക നല്‍കാനുള്ള പ്രത്യേക തീരുമാനം എടുത്തത്.

ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രടറിയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുക്കുകയായിരുന്നു. 2017 ജൂണ്‍ മുതല്‍ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നല്‍കാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.

Keywords:  News,Kerala,State,Thiruvananthapuram,Salary,Top-Headlines,Government, Finance, Kerala Youth commission Chairperson Chintha Jerome's salary hike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia